ടിക്​ ടോക്​ നിരോധിക്കണമെന്ന്​ മദ്രാസ്​ ഹൈകോടതി

ചെന്നൈ: ഷോർട്ട്​ വീഡിയോ ആപ്പായ ടികോ ടോക്ക്​​ നിരോധിക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ മദ്രാസ്​ ഹൈകോട തി. പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ്​ ആപ്​ നിരോധിക്കാൻ കേന്ദ്രസർക് കാറിനോട്​ മദ്രാസ്​ ഹൈകോടതി ആവശ്യപ്പെട്ടത്​. ടിക്​ ടോകിൽ നിർമിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന്​ മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്​.

മദ്രാസ്​ ഹൈകോടതിയുടെ മധുര ബെഞ്ചി​​േൻറതാണ്​ ഉത്തരവ്​​. ആപിൽ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന്​ പരാതികളുണ്ട്​. മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ മുത്തുകുമാർ നൽകിയ​ ഹരജിയിലാണ്​ ​.

ജസ്​റ്റിസ്​ എൻ.കിരുഭകരൻ, എസ്​.എസ്​ സുന്ദർ എന്നിവരടങ്ങിയ ബെഞ്ചി​േൻറതാണ്​ ഉത്തരവ്​. വിധിപകർപ്പ്​ ലഭിച്ചാൽ കേസിലെ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ ടികോ ടോക്​ അറിയിച്ചു.

Tags:    
News Summary - Prohibit Download Of Chinese App TikTok, Madras High Court-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.