ബ്ലൂ വെയ്​ലിനെ തുരത്താം പിങ്ക്​ വെയ്​ലിലൂടെ

ആനന്ദവും ആരോഗ്യവും തന്നിരുന്ന കളികളെ ചെറിയ സ്​ക്രീനിലേക്കൊതുക്കിയതോടെ മരണക്കെണി കീശയിലൊതുങ്ങി. ബ്ലൂ വെയ്​ൽ ചലഞ്ചി​​െൻറ വലയിൽ അറിഞ്ഞും അറിയാതെയും കുരുങ്ങുന്ന കൗമാരക്കാരെ നല്ലവഴിയിലേക്ക്​ നയിക്കാം. മരണ​െമാളിപ്പിച്ച്​ ആകർഷിക്കുന്ന ‘ബ്ലൂ വെയ്​ൽ സൂയിസൈഡ്​ ചലഞ്ച്​’എന്ന ​ഒാൺലൈൻ ഗെയിമിന്​ മറുപടിയാവുകയാണ്​ കളികളിലൂടെ ബുദ്ധികൂട്ടുന്ന പിങ്ക്​ വെയ്​ൽ ചലഞ്ച്​. ബ്ലൂ വെയ്​ലി​​െൻറ അഡ്​മിനിസ്​ട്രേറ്റർമാർ കൈയിൽ തിമിംഗലത്തെ വരയാനും കടലിൽ ചാടാനും ആഹ്വാനം ചെയ്യു​േമ്പാൾ പിങ്ക്​ വെയിലിൽ നല്ല പോസിറ്റിവ്​ ടാസ്​ക്കുകളിലൂടെ കളിക്കാരെ ഉൗർജസ്വലരാക്കുകയാണ്​ ചെയ്യുക. 

ബ്രസീലിലാണ്​ ബലെ റോസ (Baleia Rosa) എന്ന്​ വിളിക്കുന്ന പിങ്ക്​ വെയിൽ ചലഞ്ച്​ ഗെയിമി​െൻറ ജനനം. ബ്ലൂ വെയ്​ലി​​െൻറ അപകടകരമായ സ്വാധീനവലയം കണ്ടാണ്​ ഇൗ ഗെയിം സൃഷ്​ടിച്ചത്​. പോർചുഗീസ്​ ഭാഷയിൽ ബലെ റോസ എന്നാൽ, പിങ്ക്​ വെയിൽ​ (ഇളം ചുവപ്പ്​ തിമിംഗലം) എന്നാണ്​. ഇതി​​െൻറ ഫേസ്​ബുക്ക്​​, ഇൻസ്​റ്റഗ്രാം പേജുകളിൽ 3.40 ലക്ഷം ഫോളോവർമാരുണ്ട്​. 50 ടാസ്​ക്കുകളിലൂടെ ബ്ലൂ വെയ്​ൽ മരണത്തിലേക്ക്​ നയിക്കു​േമ്പാൾ സന്തോഷകരമായ ജീവിതം നൽകുന്ന പിങ്ക്​ വെയ്​ലിൽ 107 ടാസ്​ക്കുകളാണുള്ളത്​.

ബ്രസീലിലെ സാവോ പോളോ സ്​റ്റേറ്റിലെ സർക്കാറി​​െൻറ സഹായവും ഇൗ ഗെയിമിനുണ്ട്​. baleiarosa.com.br എന്ന വിലാസം വഴി ഒാൺലൈനായും ​െഎഫോൺ, ആൻഡ്രോയിഡ്​ ആപ്പുകളായും ഇൗ ഗെയിം ലഭിക്കും. സമൂഹ മാധ്യമങ്ങളിൽ പേജുകൾ പോർചുഗീസിലാണെങ്കിലും വെബ്​സൈറ്റിലും മൊബൈൽ ആപ്പുകളിലും ഇംഗ്ലീഷ്​, പോർചുഗീസ്​, സ്​പാനിഷ്​ ഭാഷകളു​െട പിന്തുണയുണ്ട്​.

ബ്ലൂ വെയ്​ലിലെ പോലെ ടാസ്​ക്കുകൾ വീതിച്ചുനൽകാനും ​ചെയ്​തതിന്​ തെളിവായി ഫോ​േട്ടായും വിഡിയോയും അയച്ചുകൊടുക്കാനും ക്യൂറേറ്ററോ അഡ്​മിനിസ്​​ട്രേറ്റ​േറാ ഇല്ല. പൂർണമായും സന്നദ്ധപ്രവർത്തനമാണ്​ പിങ്ക്​ വെയ്​ൽ ചലഞ്ച്​. മറ്റുള്ളവരെ സഹായിക്കുക, ദിവസം മുഴുവൻ കണ്ടുമുട്ടുന്നവരെ ചിരിയോടെ വ​രവേൽക്കുക, മറ്റുള്ളവരോട്​ ക്ഷമിക്കുക, മാപ്പുപറയുക, ഇൻറർനെറ്റിൽനിന്ന്​ പുതിയ കാര്യങ്ങൾ പഠിക്കുക തുടങ്ങിയവയാണ്​ ചില ടാസ്​കുകൾ.

Tags:    
News Summary - Pink Whale Deffended to Blue While -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.