നോക്കിയ വില കുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി

നോക്കിയ ഏറ്റവും വില കുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആ​ൻഡ്രോയിഡ്​ ഒറിയോ ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഫോണാണ്​ പുറത്തിറക്കിയത്​. ഗൂഗ്​ളി​​െൻറ പ്രധാന ആപുകളായ മാപ്പ്​, മെയിൽ തുടങ്ങിയവയുടെ ചെറുപതിപ്പുകൾ ഫോണിൽ ലഭ്യമാവുമെന്നാണ്​ വിവരം. നോക്കിയ 1 ആണ്​ കമ്പനി പുതുതായി പുറത്തിറക്കിയ ഫോൺ.

4.5 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ ഫോണിന് നൽകിയിരിക്കുന്നത്​. 1.1 ജിഗാഹെഡ്​സ്​ ക്വാഡ്​ കോർ മീഡിയടെക്​ പ്രോസസറാണ്​ കരുത്ത്​ പകരുന്നത്​. 1 ജി.ബിയാണ്​ റാം. 5 മെഗാപിക്​സലാണ്​ കാമറ. പിന്നിൽ എൽ.ഇ.ഡി ഫ്ലാഷും നൽകിയിരിക്കുന്നു. രണ്ട്​ മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. എട്ട്​ ജി.ബിയാണ്​ സ്​റ്റോറേജ്​ ഇത്​ 128 ജി.ബി വരെ ദീർഘിപ്പിക്കാം. 

4 ജി വോൾട്ടാണ്​ കണ്​ക്​ടിവിറ്റിക്കായി നൽകിയിരിക്കുന്നത്​. വൈ-ഫൈ, ബ്ലൂടുത്ത്​ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്​. 2150 എം.എ.എച്ചി​​െൻറ ബാറ്ററിയാണ്​ ഉണ്ടാവുക. 9 മണിക്കുർ ടോക്​ടൈമും 15 ദിവസം സ്​​റ്റാൻറ്​ബൈ ടൈമും ബാറ്ററി നൽകും. 5499 രൂപയാണ്​ ഫോണി​​െൻറ വില. എന്നാൽ ഫോണിനൊപ്പം 60 ജി.ബിയുടെ അധിക ഡാറ്റയും 2200 രൂപയുടെ കാഷ്​ബാക്കും റിലയൻസ്​ ജിയോ നൽകുന്നുണ്ട്​. റെഡ്​ബസ്​ വഴി ഫോൺ ബുക്ക്​ ചെയ്യുന്നവർക്ക്​ 20 ശതമാനം ഡിസ്​കൗണ്ടും നൽകും.

Tags:    
News Summary - Nokia 1 Android Go Smartphone Launched in India-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.