വോ​െട്ടടുപ്പിന്​ 48 മണിക്കൂർ മുമ്പ്​ ഫേസ്​ബുക്കിൽ തെരഞ്ഞെടുപ്പ്​ പരസ്യങ്ങൾ അനുവദിക്കില്ല

ന്യൂഡൽഹി: ​ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഫേസ്​ബുക്ക്​ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾ. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക്​ സമൂഹ മാധ്യമങ്ങൾ രൂപം നൽകി. ​​ഫേസ്​ബുക്ക്​, ട്വിറ്റർ, വാട്​സ്​ ആപ്​ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളിലെല്ലാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.

ജനപ്രാതിനിധ്യ നിയമത്തിലെ ആർട്ടിക്കൾ 126 ഇനി സമൂഹ മാധ്യമങ്ങൾക്കും ബാധകമാകും. വോ​െട്ടടുപ്പ്​ നടക്കുന്നതിന്​ 48 മണിക്കൂർ മുമ്പ്​ പരസ്യപ്രചാരണം വിലക്കുന്ന വകുപ്പാണ്​ ഇത്​. ഇത്തരത്തിൽ ഫേസ്​ബുക്ക്​ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി വോ​െട്ടടുപ്പിന്​ മുമ്പ്​ പരസ്യം നൽകാൻ കഴിയില്ല.

സമൂഹ മാധ്യമങ്ങൾക്കായി ​പ്രത്യേക ചട്ടങ്ങൾ രൂപീകരിച്ചത്​ നല്ലൊരു ചുവടുവെപ്പാണെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ സുനിൽ അറോറ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചട്ടലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്​​ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകൾ അറിയിച്ചു.

Tags:    
News Summary - No political campaign to be allowed on major social media platforms-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.