ക്ലാസെടുക്കുക ഗെയിം ഒാഫ്​ ത്രോൺസ്​ ഫെയിം; നികോണി​െൻറ സൗജന്യ ഒാൺലൈൻ ഫോ​ട്ടോഗ്രഫി കോഴ്​സ്​

ലണ്ടൻ: കോവിഡ്​ 19 മൂലമുണ്ടായ ലോക്​ഡൗൺ ജനങ്ങളെ വീട്ടിൽ തന്നെയിരിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്​. ഇൗ സാഹചര്യത്തിൽ പല പ്രമുഖ സ്ഥാപനങ്ങളും ഒാൺലൈൻ കോഴ്​സുകൾ സൗജന്യമായും അല്ലാതെയും നൽകിത്തുടങ്ങിയിട്ടുണ്ട്​. ഫോട്ടോഗ്രഫി ഇഷ്​ടമില്ലാത്തവർ ചുരുക്കമായിരിക്കും. അത്​ പഠിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ പ്രശസ്​ത കാമറ നിർമാതാക്കളായ നികോൺ ഗംഭീര ഒാൺലൈൻ കോഴ്​സുകളുമായി രംഗത്തെത്തിയിരിക്കുകയാണ്​. നികോൺ സ്​കൂൾ എന്ന പേരിൽ കമ്പനി നിരവധി കോഴ്​സുകൾ നിലവിൽ സംഘടിപ്പിക്കുന്നുണ്ട്​.

പ്രശസ്​ത അമേരിക്കൻ ടെലിവിഷൻ സീരീസായ ഗെയിം ഒാഫ്​ ത്രോൺസി​​​​െൻറ ഒൗദ്യോഗിക ഫോ​ട്ടോഗ്രാഫറായ ഹെലൻ സ്ലോനാണ്​ ലോക്​ഡൗൺ കാലത്ത്​ പ്രത്യേക ക്ലാസെടുക്കാൻ പോകുന്നത്​. കോഴ്​സ്​ സൗജന്യമാണ്​. നികോണി​​​​െൻറ അംബാസഡർ കൂടിയായ ഹെലൻ സ്ലോൻ ഐറിഷ്​ ഫോട്ടോഗ്രാഫറാണ്​. കുട്ടിക്കാലം മുതലേ കാമറകളോട്​ ചങ്ങാത്തം കൂടിയ അവർ ഗെയിം ഒാഫ്​ ത്രോൺസ്​ എന്ന സീരീസിലൂടെയാണ്​ ലോകപ്രശസ്​തയാവുന്നത്​. ലോകപ്രശസ്​തരായ താരങ്ങളുടെയും സീരീസിലെ ഗംഭീരമായ സെറ്റി​​​െൻറയും ആയിരത്തോളം ചിത്രങ്ങളായിരുന്നു ഹെലൻ ദിവസവും എടുത്തിരുന്നത്​.

നികോണി​​​​െൻറ ‘അറ്റ്​ ഹോം വിത്​’ ഒാൺലൈൻ കോഴ്​സ്​ സീരീസി​​​െൻറ ഭാഗമായി ഹെലൻ സ്ലോൻ സൂം ആപ്പിൽ ലൈവായി പഠിതാക്കൾക്കൊപ്പം ചോദ്യോത്തര വേളയിൽ പ​ങ്കെടുക്കും. ഫോ​ട്ടോഗ്രഫി ഇഷ്​ടപ്പെടുന്നവർക്കും അല്ലാത്തവർക്കും സൂം ആപ്പിലൂടെ ഹെലനുമായി നേരിട്ട്​ സംവദിക്കാം. ഗെയിം ഒാഫ്​ ത്രോൺസി​​​​െൻറ സെറ്റിലെ അനുഭവങ്ങൾ ചോദിച്ചറിയാം. ഫോ​ട്ടോഗ്രഫി മികച്ചതാക്കാനുള്ള ചില പൊടിക്കൈകളും ഹെലൻ നിങ്ങളുമായി പങ്കുവെക്കും. സെഷനിൽ ഹെല​​​െൻറ കാമറ, ലെൻസ്​, കിറ്റ്​ ചോയ്​സുകളെ കുറിച്ചും അവർ വിശദീകരണം നൽകും.

മെയ്​ 22ന്​ ഇന്ത്യൻ സമയം വൈകുന്നേരം 6:30ന് ആരംഭിക്കുന്ന കോഴ്​സ്​ സൂം ആപ്പിലൂടെയായിരിക്കും സംഘടിപ്പിക്കുക. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്​ കുറഞ്ഞ സ്ലോട്ടുകൾ മാത്രമാണുള്ളത്​. ഫോ​ട്ടോഗ്രഫി സ്​കിൽ മികച്ചതാക്കാൻ ആഗ്രഹിക്കുന്നവർക്ക്​ എത്രയും പെട്ടന്ന്​ https://nikonschool.co.uk/course/7882/at-home-with-helen-sloan/10991 എന്ന വെബ്​ സൈറ്റിൽ പോയി ജോയിൻ ചെയ്യാം. സ്ലോട്ടുകൾ ലഭിക്കാത്തവർക്ക്​  സൗജന്യമായി ക്ലാസ്​ കാണാനും സാധിക്കും.

Tags:    
News Summary - Nikon to Host a Free Online Course-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.