സുരക്ഷ ഉറപ്പാക്കാന്‍ ട്രംപിന് പുതിയ ഫോണ്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപ് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ മെബൈല്‍ ഫോണ്‍ വാങ്ങിച്ചു.  സുരക്ഷ വിഭാഗം അംഗീകരിച്ച ഫോണാണ് ഇനി മുതല്‍ ട്രംപ് ഉപയോഗിക്കുക. നേരത്തെ ഉപയോഗിച്ചിരുന്ന ആന്‍ഡ്രോയിഡ് ഫോണില്‍നിന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ക്കടക്കം നിരവധിപ്പേര്‍ക്ക് ഈ നമ്പര്‍ പരിചിതമാണെന്നതിനാലാണ് മൊബൈല്‍ ഫോണ്‍ മാറ്റാന്‍ സുരക്ഷ ഏജന്‍സി നിര്‍ദേശിച്ചത്. ട്രംപ് 757 എന്ന സ്വകാര്യ വിമാനം ഉപേക്ഷിച്ച് എയര്‍ ഫോഴ്സിന്‍െറ ജെറ്റ് ഉപയോഗിക്കാനും  സുരക്ഷ വിഭാഗം ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കും വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്നതിനുമുമ്പ് ദേശീയ സുരക്ഷ ഏജന്‍സി പുതിയ ഫോണ്‍ നല്‍കിയിരുന്നു.  എന്നാല്‍, ഒബാമ ഒൗദ്യോഗിക ഫോണിനൊപ്പം തന്‍െറ ബ്ളാക്ബറി ഫോണും ഉപയോഗിച്ചിരുന്നു. ഫോട്ടോയെടുക്കാനോ പാട്ട് കേള്‍ക്കാനോ സന്ദേശം അയക്കാനോ കഴിയാത്ത ഫോണാണ് സുരക്ഷ വിഭാഗം നല്‍കിയത്.

സുരക്ഷ പരിഗണിച്ചാണ് പ്രസിഡന്‍റിന് ഇത്തരത്തിലുള്ള ഫോണ്‍ നല്‍കിയതെന്ന് അറിയിച്ച സുരക്ഷ ഉദ്യോഗസ്ഥരോട് നിങ്ങളുടെ മൂന്ന് വയസ്സുകാരിയായ കുട്ടിക്ക് നല്‍കുന്നതുപോലുള്ള വെറും സ്റ്റിക്കര്‍ പതിച്ച ഫോണ്‍ ആണല്ളോ  എനിക്ക് തന്നെതെന്നായിരുന്നു ഒബാമയുടെ തമാശ രൂപേണയുള്ള മറുപടി.

Tags:    
News Summary - new phone for US president donald trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.