ഹ്യൂസ്റ്റൻ: ആവശ്യമില്ലാത്ത റിക്വസ്റ്റുകളും മെസേജുകളും േഫസ്ബുക്കിൽ നിങ്ങൾക്ക് ശല്യമാവുന്നുണ്ടോ? അജ്ഞാതരുടെ ശല്യങ്ങൾ തടയാൻ പുതിയ ഫീച്ചറുകൾ നടപ്പാക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. സ്ത്രീകൾക്കാണ് ഫേസ്ബുക്ക് പുതിയ സുരക്ഷയൊരുക്കുന്നത്.
സ്ത്രീസുരക്ഷക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെയും അമേരിക്കയിലെയും എൻ.ജി.ഒകളുമായി സഹകരിച്ചാണിത്. വ്യാജ അക്കൗണ്ടുകളെ മനസ്സിലാക്കി അവരെ ഫേസ്ബുക്ക് തന്നെ ബ്ലോക്ക് ചെയ്യും. അനാവശ്യ മെസേജുകൾ ഫിൽറ്റേഡ് മെസേജ് ഫോൾഡറിലേക്ക് മാറ്റാനും കഴിയും.
അയച്ചയാൾ അറിയാതെ ഇൗ ഫോൾഡറിൽനിന്ന് യൂസർക്ക് മെസേജ് വായിക്കാനും കഴിയും. നേരിട്ടുള്ള സംഭാഷണങ്ങൾക്കാണ് പുതിയ ഫീച്ചറുകൾ ലഭ്യമാവുക. ഗ്രൂപ് ചാറ്റുകൾക്കും ഇൗ സൗകര്യം ഉടൻ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.