ജി.പി.എസിന്​ പകരം ഐ.എസ്​.ആർ.ഒയുടെ നാവിക്കുമായി ഷവോമി

ജി.പി.എസിന്​ പകരം ഐ.എസ്​.ആർ.ഒ വികസിപ്പിച്ചെടുത്ത നാവിക്​ സാ​ങ്കേതികവിദ്യ ഉപയോഗിക്കാൻ ചൈനീസ്​ സ്​മാർട്ട്​ഫേ ാൺ നിർമ്മാതാക്കളായ ഷവോമി ഒരുങ്ങുന്നു. ​നാവിക്കി​​​​െൻറ വ്യാപനത്തിനായി ചിപ്​സെറ്റ്​ നിർമ്മാതാക്കളായ ക്വാൽക ോമുമായി ഐ.എസ്​.ആർ.ഒ സഹകരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​​ പുതിയ വാർത്ത​.

ടെറസ്​ട്രിയൽ, എരിയൽ, മറൈൻ നാവിഗേഷൻ, ലോക്കേഷൻ ട്രാക്കിങ്​, വെക്കിൾ ട്രാക്കിങ്​ തുടങ്ങിയവക്കെല്ലാം നാവിക്​ ഉപയോഗിക്ക​ുന്നുണ്ട്​. ഏഴ്​ സാറ്റ്​ലെറ്റുകളുടെ സഹായത്തോടെയാണ്​ നാവിക്​ പ്രവർത്തിക്കുന്നത്​. 3 ജി.ഇ.ഒ സാറ്റ്​ലെറ്റുകളും 4 ജി.എസ്​.ഒ സാറ്റ്​ലെറ്റുകളുമാണ്​ നാവിക്കി​​​​െൻറ സുഗമമായ പ്രവർത്തനത്തിനായി ഉപയോഗിച്ചിട്ടുള്ളത്​.

നാവിക്​ സാ​ങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുന്ന ചിപ്​സെറ്റ്​ വികസിപ്പിക്കുമെന്ന്​ ക്വാൽകോം പ്രഖ്യാപിച്ചിട്ടുണ്ട്​. ക്വാൽകോമുമായി ചേർന്ന്​ ഇതിനുള്ള ഫോൺ പുറത്തിറക്കാനാണ്​ ഷവോമിയുടെ ശ്രമം.

Tags:    
News Summary - Navic software Xioami-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.