കൊച്ചി: ദശലക്ഷങ്ങൾ ഉപയോഗിക്കുന്ന ഓരോ മൊബൈല്‍ ആപ്ലിക്കേഷനുകളും പ്രത്യേകം നിരീക്ഷി ക്കല്‍ അപ്രായോഗികമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയിൽ. പരാതികളുടെ അടിസ്ഥാനത്ത ില് മാത്രമേ ആപ്ലിക്കേഷനുകളില്‍ നിരീക്ഷണം നടത്താനാവൂ. ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിനും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനും വെബ്സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും നിരീക്ഷിക്കാനും ബ്ലോക്ക് ചെയ്യാനുമുള്ള ചുമതലയില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നല്കിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇൻസ്റ്റൻറ് മെസേജിങ് മൊബൈല്‍ ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഥീന സോളമന് നല്കിയ ഹരജിയിലാണ് കേന്ദ്രസര്‍ക്കാറിെൻറ വിശദീകരണം.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 28 ലക്ഷവും ആപ്പിള്‍ സ്റ്റോറില്‍ 22 ലക്ഷവും ആപ്ലിക്കേഷനുകളുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയില്‍ നിലവില്‍ 45.1 കോടി പേർ ഇൻറര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ആപ്ലിക്കേഷനുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ തീവ്രവാദവും തടയാന്‍ വേണ്ട വകുപ്പുകള്‍ ഐ.ടി ആക്ടിലുണ്ട്.
രാജ്യത്തിെൻറ ഐക്യം, അഖണ്ഡത, സുരക്ഷ, പ്രതിരോധം, സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്ന സൈബര്‍ ഉള്ളടക്കങ്ങള്‍ തടയാൻ ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് അധികാരമുണ്ട്. കോടതി വിധിയുടെയോ അന്തര്‍ മന്ത്രാലയ സമിതിയുടെയോ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യുന്നത്. നടപടിക്രമം പാലിക്കാതെ വെബ്സൈറ്റുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യാനാവില്ല-സത്യവാങ്മൂലത്തിൽ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങൾ നേരിടാന്‍ cybercrime.gov.in CYBERCRIME.GOV.IN എന്നീ പേരുകളിൽ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ആര്‍ക്കും പേരുവെളിപ്പെടുത്താതെ പരാതി നല്‍കാം. 155260 എന്ന ഹെൽപ് ലൈനും നിലവിലുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.