മൈക്രോസോഫ്​റ്റ്​ ജീവനക്കാരെ പിരിച്ച്​ വിടുന്നു

വാഷിങ്​ടൺ: ലോക പ്രശസ്​ത ടെക്​ കമ്പനിയായ മൈക്രോസോഫ്​റ്റ്​ ആയിരക്കണക്കിന്​ ജീവനക്കാരെ പിരിച്ച്​ വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​. എ.എഫ്​.പി ഉൾപ്പടെയുള്ള അന്താരാഷ്​ട്ര മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. സോഫ്​റ്റ്​വെയർ ബിസിനസിൽ നിന്ന്​ മാറി ക്ലൗഡ്​ കമ്പ്യൂട്ടിങ്ങിലും, ബിസിനസ്​ ഒാപ്പറേഷനിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതി​​െൻറ ഭാഗമായാണ്​ ​കമ്പനിയുടെ നടപടിയെന്നാണ്​ സൂചന.

മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യനതാല്ലെ സോഫ്​റ്റ്​വെയർ ബിസിനസിൽ നിന്ന്​ ക്ലൗഡ്​ കമ്പ്യൂട്ടിങ്ങിലേക്ക്​ കമ്പനി ചുവടുമാറ്റുന്നത്​ സംബന്ധിച്ച്​ സൂചനകൾ നൽകിയിരുന്നു. ഇതി​ന്​ പിന്നാലെയാണ്​ കമ്പനിയിൽ നിന്ന്​ ആളുകളെ പിരിച്ചു വിടുന്ന നടപടി​.

ബിസിനസ്​ ഒാപ്പറേഷൻസ്​, ക്ലൗഡ്​ കമ്പ്യൂട്ടിങ്​ തുടങ്ങിയവയിൽ നിന്നുള്ള വരുമാനം മൈക്രോസോഫ്​റ്റിന്​ വർധിച്ചിട്ടുണ്ട്​. ഇതിനൊടൊപ്പം തന്നെ പേഴ്​സണൽ കമ്പ്യൂട്ടിങ്ങിൽ നിന്നുള്ള വരുമാനം കുറയുകയും ചെയ്​തിട്ടുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ ബിസിനസിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കമ്പനി ഒരുങ്ങുന്നത്​. 

Tags:    
News Summary - Microsoft Plans to Downsize may affect thousands of employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.