സ്​കൈപും ആധാറുമായി ബന്ധിപ്പിക്കുന്നു

സർക്കാർ എജൻസികൾക്കൊപ്പം മൈക്രോസോഫ്​റ്റി​​െൻറ വിഡീയോ കോളിങ്​ ആപായ സ്​കൈപ്​​ ലൈറ്റും ആധാറി​​െൻറ സേവനം ഉപയോഗപ്പെടുത്തുന്നു. ആപിൽ സുരക്ഷ വർധിപ്പിക്കുന്നതി​​െൻറ ഭാഗമായാണ്​ ആധാർ നമ്പർ കൂട്ടിചേർക്കുന്നതിനുള്ള സംവിധാനം മൈക്രോസോഫ്​റ്റ്​ സ്​കൈപിൽ അവതരിപ്പിച്ചിരിക്കുന്നത്​.

ഇനി മുതൽ ആപിൽ വിഡീയോ കോളിങ്​ നടത്തു​േമ്പാൾ ആധാർ നമ്പർ കൂടി ചേർക്കാനുള്ള ഒാപ്​ഷൻ കൂടി സ്​ക്രീനിൽ തെളിയും. അതിൽ ക്ലിക്ക്​ ചെയ്​ത്​ ആധാർ നമ്പർ ചേർക്കാം. ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ ഇൗ പ്രക്രിയ പൂർത്തിയാവുകയുള്ളു.

സ്​കൈപ്​ ലൈറ്റ്​ ഉപയോഗിച്ച്​ പ്രധാനപ്പെട്ട ബിസിനസ്​ പങ്കാളി​യുമായോ സർക്കാർ പ്രതിനിധിയുമായോ വിഡീയോ കോളിങ്​ നടത്തു​േമ്പാൾ ഇരുവ​രുടെയും ​െഎഡൻറിറ്റി മനസിലാക്കാൻ ആധാർ സഹായിക്കുമെന്നാണ്​ മൈക്രോസോഫ്​റ്റി​​െൻറ പക്ഷം. ഉപഭോക്​താവി​​െൻറ സമ്മതമുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങൾ എല്ലാവർക്കും കാണാൻ സാധിക്കുകയുള്ളു.

Tags:    
News Summary - Microsoft India Brings Aadhaar Integration to Skype

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.