ലിൻക്​ഡിൻ വാങ്ങാൻ മൈക്രോസോഫ്​റ്റിന്​ ഇ.യു അനുമതി

ബ്രസൽസ്​: പ്രൊഫഷണൽ സോഷ്യൽ നെറ്റ്​വർക്കിങ്​ സൈറ്റായ ലിൻക്​ഡിൻ വാങ്ങുന്നതിന്​ മൈ​ക്രോസോഫ്​റ്റിന്​ യൂറോപ്യൻ യൂണിയൻ അനുമതി നൽകി. എകദേശം 26 ബില്യൺ ഡോളറിനാണ്​ മൈ​ക്രോസോഫ്​റ്റ്​ ലിൻക്ഡിന്നി​നെ വാങ്ങാനൊരുങ്ങുന്നത്​. 2016 ജൂണിൽ തന്നെ കമ്പനിയെ വാങ്ങാനുള്ള ശ്രമങ്ങൾ മൈക്രോസോഫറ്റ്​ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ്​ ഇടപാടിന്​ യൂറോപ്യൻ യൂണിയ​െൻറ അനുമതി ലഭിക്കുന്നത്​. 

നേരത്തെ അമേരിക്ക, കാനഡ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന്​ ഇടപാടിന്​ അനുമതി ലഭിച്ചതായി മൈക്രോസോഫ്​റ്റ്​ ലീഗൽ ഒാഫീസർ ബ്രാഡ്​ സ്​മിത്ത്​ അറിയിച്ചു.​ ഇതിനായി നിരവധി നിയമ സംവിധാനങ്ങളിലൂടെ കടന്ന്​ പോകേണ്ടതുണ്ട്​. ഇരുകമ്പിനകൾക്കും ഭാവിയിൽ വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നു ബ്രാഡ്​ സ്​മിത്ത്​ മൈക്രോസോഫ്​റ്റി​െൻറ ബ്ലോഗിൽ കുറിച്ചു. അമേരിക്കൻ സോഫ്​റ്റ്​ വെയർ ഭീമനായ മൈക്രോസോഫ്​റ്റ്​ ലിൻക്​ഡിന്നി​നെ സെയിൽസ്​, മാർക്കറ്റിങ്​, റിക്രൂട്ടിങ്​ സർവീസുകളിൽ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്​. ഇത്​ വഴി ഇൗ മേഖലയിലെ മറ്റ്​ എതിരാളികളുമായി കൂടുതൽ മൽസരം നടത്താനും കഴിയുമെന്ന്​ കമ്പനി കണക്ക്​ കൂട്ടുന്നു.

എകദേശം 3 ബില്യൺ ഡോളറാണ്​ ലിൻക്​ഡി​െൻറ വാർഷിക വരുമാനം. നിരവധി തൊഴിലന്വേഷകരും, തൊഴിൽദാതാക്കളും ഇന്ന്​ ലിൻക്​ഡിൻ ഉപയോഗിക്കുന്നുണ്ട്​. മൈക്രോസോഫ്​റ്റ്​ ലിൻക്​ഡിൻ ഏറ്റെടുക്കു​േമ്പാൾ ചില സുരക്ഷ പ്രശ്​നങ്ങൾ യൂറോപ്യൻ യൂണിയൻ ഉയർത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ടത്​ ലിൻക്​ഡി​െൻറ എതിരാളികൾക്ക്​ മൈക്രോസോഫ്​റ്റി​െൻറ സേവനങ്ങൾ കമ്പനി ഇനി നൽകാതിരിക്കുമോ എന്നതാണ്​. അതു പോലെ തന്നെ കമ്പ്യൂട്ടർ നിർമ്മാതാക്കൾക്ക്​ അവരുടെ കമ്പ്യൂട്ടറുകളിലെ വിൻഡോസ്​ സോഫ്​റ്റ്​വെയറുകളിൽ ലിൻക്​ഡിൻ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ ഉള്ള അവകാശം നൽകുന്നതിനെ സംബന്ധിച്ചും ആരാഞ്ഞിരുന്നു​. സുരക്ഷയെ സംബന്ധിച്ച്​ യൂറോപ്യൻ യൂണിയൻ മുന്നോട്ട്​ വെച്ച വ്യവസ്​ഥകൾ മൈക്രോസോഫ്​റ്റ്​ അംഗീകരിച്ചതായാണ്​ വിവരം.

Tags:    
News Summary - Microsoft gains EU approval for $26 billion buy of LinkedIn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.