എം.​െഎ പ്ലേയുമായി ​ഷവോമി

2018ൽ ഷവോമി മോഡലുകൾക്ക്​ ലഭിച്ച പ്രതികരണം സമ്മിശ്രമായിരുന്നു. റെഡ്​ മീ നോട്ട്​ 5 പ്രോ വിജയഗാഥ തുടർന്നപ്പോൾ 6 സീരിസിന്​ പ്രതീക്ഷിച്ച ഒാളം ഉണ്ടാക്കിയില്ല. എം.​െഎ എ2, എ1​​െൻറ അത്ര മുന്നേറിയില്ല. എന്നാൽ, പോക്കോ എന്ന സബ്​ ബ്രാൻഡിന്​ കീഴിൽ പുറത്തിറക്കിയ എഫ്​ 1, വൺ പ്ലസ്​ ഉൾപ്പടെയുള്ള പ്രീമിയം ബ്രാൻഡുകൾക്ക്​ വരെ വെല്ലുവിളി ഉയർത്തി മുന്നേറി. സമീപകാലത്ത്​ ഇത്രയും ചർച്ചയായ മറ്റൊരു മൊബൈൽ മോഡലുണ്ടാവില്ല. വർഷാവസാനത്തിൽ എം.​െഎ പ്ലേ എന്ന മോഡലുമായി വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണ്​ ഷവോമി ലക്ഷ്യമിടുന്നത്​.

ഡിസംബർ 24ന്​ എം.​െഎ പ്ലേ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഒാണർ പ്ലേയെ ലക്ഷ്യമിട്ടാണ്​ എം​.​െഎ പ്ലേയെ ​ഷവോമി വിപണിയിലിറക്കുന്നത്​.വാട്ടർനോച്ച്​ ഡിസ്​പ്ലേയിലായിരിക്കും എം.​െഎ പ്ലേ വിപണിയിലെത്തുക. റിയൽ മീ 2 പ്രോയുടെ പിന്നിലുള്ള ഗ്രേഡിയൻറ്​ ഫിനിഷ്​ പുതിയ ഫോണിൽ ഷവോമി ഉൾപ്പെടുത്തുമെന്നാണ്​ സൂചന.

1080x2280 പിക്​സൽ റെസലുഷനിലുള്ള 5.84 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ എം.​െഎ പ്ലേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇരട്ട പിൻ കാമറകളായിരിക്കും ഫോണി​ൽ​ ഉണ്ടാവുക. ഇതിലൊന്ന്​ 12 മെഗാപിക്​സലി​േൻറതാണ്​. മുൻ വശത്ത്​ 8 മെഗാപിക്​സലി​​െൻറ കാമറയും നൽകും. 3 ജി.ബി റാം-32 ജി.ബി സ്​റ്റോറേജ്​, 4 ജി.ബി-64 ജി.ബി സ്​റ്റോറേജ്​, 6 ജി.ബി-128 ജി.ബി സ്​റ്റോറേജ്​ എന്നിങ്ങനെയാണ്​ ഫോണി​​െൻറ വിവിധ വേരിയൻറുകൾ. പരമാവധി 20,000 രൂപ വരെയായിരിക്കും വില.

Tags:    
News Summary - Mi Play launch on Dec 24-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.