മൂന്ന്​ റിയർ കാമറകളുമായി എം.ഐ എ3

മൂന്ന്​ റിയർ കാമറകളുമായി ഷവോമിയുടെ എ3 ഇന്ത്യൻ വിപണിയിലേക്ക്​ എത്തുന്നു. സ്​നാപ്​ഡ്രാഗൺ 665 പ്രൊസസർ കരുത്ത്​ പകരുന്ന ഫോണിന്​ 6 ജി.ബി റാമാണ്​ ഷവോമി നൽകിയിരിക്കുന്നത്​. കെ 20 സീരിസിലുള്ള ഫോണുകൾ പുറത്തിറക്കിയതിന്​ പിന്നാ ലെയാണ്​ ഷവോമിയുടെ എ3യും എത്തുന്നത്​.

6.08 ഇഞ്ച്​ അമലോഡഡ്​ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 720X1560 ആണ്​ പികസ്​ൽ റെസലൂഷൻ. ഗോറില്ല ഗ്ലാസ്​ 5​​െൻറ സുരക്ഷയോട്​ കൂടിയാണ്​ ഫോൺ വിപണിയിലേക്ക്​ എത്തുന്നത്​.

48 മെഗാപിക്​സലി​​െൻറ പ്രധാന കാമറയും 8,2 മെഗാപിക്​സലി​​െൻറ മറ്റ്​ രണ്ട്​ കാമറയുമാണ്​ ഫോണിലുള്ളത്​. 32 മെഗാപിക്​സലി​​െൻറ സെൽഫി കാമറയും ഷവോമി ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കണക്​ടിവിറ്റിക്കായി ബ്ലൂടുത്ത്​ v5.0, ജി.പി.എസ്​. യു.എസ്​.ബി ടൈപ്പ്​-സി, 3.5 എം.എം ഹെഡ്​ഫോൺ ജാക്ക്​, 4,030എം.എ.എച്ച്​ ബാറ്ററി എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ. രണ്ട്​ വേരിയൻറുകളിൽ ഫോൺ വിപണിയിലേക്ക്​ എത്തും. 4 ജി.ബി റാം 64 ജി.ബി റോം വേരിയൻറിന്​ ഏകദേശം 19,200 രൂപയായിരിക്കും വില. 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 21,500 രൂപയും നൽകണം.

Tags:    
News Summary - Mi A3 With Triple Rear Cameras-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.