ക്വാലാലംപുർ: ഇസ്ലാം മതവിശ്വാസികള്‍ക്ക് വിശ്വാസ നിയമങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന മൊബൈല്‍ ബ്രൗസറുമായി മലേഷ്യൻ സ്റ്റാർട്ടപ്. സലാം വെബ്് എന്നാണ് ഇതിന് പേര്. സന്ദേശം അയക്കല്‍, വാര്‍ത്തകള്‍ അറിയല്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ബ്രൗസറില്‍ ലഭ്യമാണ്. ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചാണ് സലാം വെബ്. കോം എന്ന വെബ്സൈറ്റിെൻറ പ്രവർത്തനം. നമസ്കരിക്കാനുള്ള ദിക്ക് അറിയുന്നതിനുള്ള ഖിബ്ല കോമ്പസ്, നമസ്കാര സമയം, ദൈനം ദിന വചനങ്ങള്‍ പോലെയുള്ള ഇസ്ലാമികമായ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്.
മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളിലെ ഉപഭോക്താക്കളെയാണ് കൂടുതലായും ലക്ഷ്യമിടുന്നത്. മൊബൈല്‍ ബ്രൗസര്‍ ആപ്പില്‍ ‘സലാം പ്രൊട്ടക്റ്റ്’ ഫീച്ചറും ഉണ്ട്. വിശ്വാസികള്‍ക്ക് അനുയോജ്യമായ ഉള്ളടക്കം മാത്രം പ്രദര്‍ശിപ്പിക്കുകയും ഒഴിവാക്കേണ്ടവ ചൂണ്ടിക്കാണിച്ചുതരുകയുമാണ് സലാം പ്രൊട്ടക്റ്റ് ഫീച്ചര്‍. നിഷിദ്ധമായ കാര്യങ്ങള്‍ തിരഞ്ഞാല്‍ അത് ദോഷകരമായ ഉള്ളടക്കമാണെന്ന മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും.
പോണ് ലിങ്കുകള്‍ക്ക് പകരം പോണ് കുറ്റകരവും ദോഷകരവുമാണെന്ന് പറയുന്ന ലിങ്കുകളാണ് ഗൂഗ്ള്‍ സെര്‍ച്ചില്‍ പ്രത്യക്ഷമാവുക. അശ്ലീല വെബ്സൈറ്റുകള്‍, ചൂതാട്ട വെബ്സൈറ്റുകള്‍ എന്നിവക്ക് വിലക്കുണ്ട്. ഗൂഗ്ൾ, ആപ്പിൾ പ്ലേ സ്റ്റോറുകളിൽ ആപ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.