മലയാളികളുടെ ആപ്പിന് ഫേസ്ബുക്കിന്‍െറ 52 ലക്ഷത്തിന്‍െറ അംഗീകാരം

ഇരിങ്ങാലക്കുട: മലയാളികള്‍ രൂപപ്പെടുത്തിയ മൊബൈല്‍ ആപ്ളിക്കേഷന് ഫേസ്ബുക്കിന്‍െറ 52 ലക്ഷം രൂപയുടെ അംഗീകാരം. മൊബൈല്‍ ഫോട്ടോഷോപ്പ് എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ‘മലയാളം എഡിറ്റര്‍’ എന്ന ആപ്പിനാണ് അംഗീകാരം. തൃശൂര്‍ ആറാട്ടുപുഴ മുളങ്ങ് സ്വദേശികളായ നാല്‍വര്‍ സംഘമാണ് ആപ്ളിക്കേഷന്‍ വികസിപ്പിച്ചത്. റോബോട്ടിക്സില്‍ ബിരുദം നേടിയ യതീന്ദ്രരാജ്, ഐ.ടി ബിരുദധാരികളായ അഖില്‍ ശേഖരന്‍, രോഹിത് മനുമോഹന്‍, കെ.എസ്. സനല്‍ എന്നിവരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചുരുങ്ങിയ കാലയളവില്‍ മൂന്ന് ലക്ഷത്തില്‍പരം ആളുകളാണ് ‘മലയാളം എഡിറ്റര്‍’ ഡൗണ്‍ലോഡ് ചെയ്തത്. 

ആപ്പിന്‍െറ സ്വീകാര്യത കണ്ട് ഫേസ്ബുക്ക് കമ്പനി 52 ലക്ഷം രൂപ വിലമതിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളും ഫേസ്ബുക്കിലെ മുതിര്‍ന്ന മാനേജ്മെന്‍റ് വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ഇവര്‍ക്ക് സൗജന്യമായി നല്‍കി. ഫേസ്ബുക്കില്‍നിന്ന് ഇത്തരമൊരു അംഗീകാരം ലഭിച്ചതിന്‍െറ സന്തോഷത്തിലാണ് നാല്‍വര്‍ സഘം.

മലയാളം ട്രോളുകള്‍, ആശംസാ കാര്‍ഡ്്, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഈ കുഞ്ഞന്‍ ആന്‍ഡ്രോയിഡ് ആപ്പ് സഹായകമാണ്. 200ലധികം മലയാളം ഫോണ്ട്സ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ട്രോളുകളും ഒറ്റആപ്ളിക്കേഷനില്‍ കാണാനാവുന്നത് മറ്റൊരു സവിശേഷതയാണ്. trollsandgreetingsmaker.com എന്ന ലിങ്കില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


 

Tags:    
News Summary - Malayalam Trolls Maker and Image Editor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.