എൽ.ജിയുടെ പുതിയ ഫോൺ വി.20 ​ വിപണിയിൽ

ന്യൂഡൽഹി: ഡ്യുവൽ ഡിസപ്ലേയുമായെത്തുന്ന എൽ.ജിയുടെ ഏറ്റവും പുതിയ ഫോൺ വി.20 ​ ഇന്ത്യൻ വിപണിയിലവതരിപ്പിച്ച​ു. ആൻഡ്രോയിഡി​െൻറ പുതിയ ഒാപ്പറേറ്റിങ്​ സിസ്​റ്റമായ ന്യൂഗട്ട്​ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന ഫോണാണിത്​. സെപ്​തംബറിലായിരുന്നു ഫോൺ അന്താരാഷ്​ട്രവിപണിയിൽ എൽ.ജി അവതരിപ്പിച്ചത്​. ഇതി​െൻറ തുടർച്ചയായാണ്​ ഇന്ത്യൻ വിപണിയിലേക്കുള്ള ​േഫാണി​െൻറ വരവ്​. ഗൂഗിളി​െൻറ ഇൻ ആപ്പ്​ സംവിധാനം വി.20യിൽ എൽ.ജി കൂട്ടിച്ചേർത്തിട്ടുണ്ട്​. ഇൗ സംവിധാനത്തിലൂടെ ഫോണിലെ ആപ്പുകളിലുള്ള വിവിധ ഉള്ളടക്കത്തിൽ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ   സാധിക്കും.

ഫോണി​െൻറ വിലയെ കുറിച്ച്​ ആദ്യഘട്ടത്തിൽ കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിലും എകദേശം 60,ooo രൂപക്കടുത്താവും വി.2oയുടെ വില.  5.7 ഇഞ്ചി​െൻറ പ്രധാന ഡിസ്​പ്ലേയും,2.1 ഇഞ്ചി​െൻറ സെക്കൻഡറി ഡിസ്​പ്ലേയുമാണ്​ ഉള്ളത്​.  1440x2560 ആണ്​ ​ പ്രധാന ഡിസ്​പ്ലേയുടെ പിക്സൽ റെസല്യൂഷൻ. രണ്ടാമത്തെ ഡിസ്​പ്ലേ 160x1040 പിക്​സൽ റെസല്യൂഷനിലാണ്​ എത്തുന്നത്​. കൂടുതൽ ഫോണ്ട്​ സൈസും ബ്രൈറ്റ്​നെറ്റസ്​ സെക്കൻഡറി ഡിസ്​പ്ലേയുടെ പ്രത്യേകതകളാണ്​​.

820 സ്​നാപ്പ്​ ഡ്രാഗൺ പ്രൊസസർ, 4 ജി ബി റാം, 64 ജി ബി ഇൻറണൽ മെമ്മറി ഇത്​ 2 ടി ബി വരെ ദീർഘിപ്പിക്കാം. 16 മെഗാപിക്​സലി​െൻറതാണ്​ പിൻകാമറ ഇതിന്​ ഡ്യുവൽ എൽ.ഇ.ഡി ഫ്ലാഷും നൽകിയിരിക്കുന്നു. 75 ഡിഗ്രി ലെൻസ്​, ഹെബ്രിഡ്​ ഒാ​േട്ടാഫോക്കസ്​, ലേസർ ഡിറ്റങ്​ഷൻ, ഫേസ്​ഡിറ്റങ്​ഷൻ എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ. വൈഡ്​ ആംഗിൾ ഷോട്ടുകൾ എടുക്കാൻ 8​ മെഗാപിക്​സലി​െൻറ മോഡിലെക്ക്​ കൂടി പിൻ കാമറയെ മാറ്റാം. 5 മെഗാപിക്​സലി​െൻറതാണ്​ മുൻകാമറ.

4 ജി എൽ.ടി.ഇ, 3 ജി, വൈ ഫൈ, ജി.പി.എസ്​, എൻ.എഫ്​.സി എന്നിവയെല്ലാം ഫോണിൽ ലഭ്യമാണ്​. 3,200mah​െൻറതാണ ബാറ്ററി ഇതിൽ ക്വുക്ക്​ ചാർജിങ്​ സംവിധാനം കൂടി എൽ.ജി കൂട്ടിച്ചേർത്തിട്ടുണ്ട്​.

Tags:    
News Summary - LG V20 with dual display to launch in India today: All you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.