ഒറ്റ ചാർജിൽ 20 മണിക്കൂർ നിൽക്കും എൽ.ജി ഗ്രാം ലാപ്

ഭാരം കുറഞ്ഞ ഗ്രാം ലാപ്ടോപ്പി​െൻറ രണ്ട് മോഡലുമായി എൽ.ജി. 17 ഇഞ്ച് ഡിസ്പ്ലേയുള്ള എൽ.ജി ഗ്രാം 17 (17Z990), 14 ഇഞ്ച് ഡിസ്പ് ലേയുള്ള എൽ.ജി ഗ്രാം ടു ഇൻ വൺ (14T990)എന്നിവയാണ് രംഗത്തിറക്കിയത്. ഗ്രാം 17 പ്രകടനക്ഷമത വേണ്ടവർക്കുള്ളതാണ്. ഗ്രാം ടു ഇൻ വണ്ണാകെട്ട ടാബ്​ലറ്റും ലാപ്ടോപ്പുമായി ഉപയോഗിക്കാവുന്നതാണ്. 360 ഡിഗ്രി തിരിയുന്ന ഡിസ്പ്ലേയാണിതിന്. വിൻഡോസ് 10 ഹോം ആണ് ഒ.എസ്. വൈ ഫൈയും ബ്ലൂടൂത്ത് 5.0 കണക്​ടിവിറ്റിയുമുണ്ട്. വിലയും എന്ന് ലഭ്യമാവുമെന്നും വ്യക്തമല്ല. ജനുവരിയിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ രണ്ടും അവതരിപ്പിക്കുമെന്നാണ് സൂചന.

എൽ.ജി ഗ്രാം 17​െൻറ 2560x1600 പിക്സൽ ​െറസലൂഷനുള്ള 17 ഇഞ്ച് െഎ.പിഎസ് ഡിസ്പ്ലേ 16:10 അനുപാതത്തിലുള്ള കാഴ്ച സമ്മാനിക്കും. തീവ്ര ഉൗഷ്മാവ്, പൊടി, ആഘാതം തുടങ്ങിയ ഏഴുതരം പ്രതിരോധങ്ങളുള്ള യു.എസ് സൈനിക (MIL-STD-810G) നിലവാരമനുസരിച്ചാണ് നിർമാണം. എട്ടാം തലമുറ ഇൻറൽ കോർ െഎ 7 പ്രോസസർ, ഇൻറൽ യു.എച്ച്.ഡി ഗ്രാഫിക്സ്, 16 ജി.ബി വരെ ഡി.ഡി.ആർ 4 റാം, 256 ജി.ബി ​േസാളിഡ് സ്​റ്റേറ്റ് ഡ്രൈവ്, 256 ജി.ബി വരെ മറ്റൊരു സോളിഡ് സ്​റ്റേറ്റ് ഡ്രൈവ് ഇടാൻ സ്ലോട്ട്, 1.340 കിലോ ഭാരം, 19.5 മണിക്കൂർ നിൽക്കുന്ന 72 വാട്ട് അവർ ബാറ്ററി, ഇരട്ട മൈക്, വിരലടയാള സ്കാനർ, പ്രിസിഷൻ ഗ്ലാസ് ടച്ച്പാഡ്, ബാക്ക്​ലിറ്റ് കീബോർഡ്, ഡി.ടി.എസ് ഹെഡ്ഫോൺ എക്സ് ഒാഡി​േയാ പിന്തുണ എന്നിവയാണ് പ്രത്യേകതകൾ.

ഗ്രാം ടു ഇൻ വണ്ണിൽ 1920x1080 പിക്സൽ ഫുൾ എച്ച്.ഡി 14 ഇഞ്ച് ഡിസ്പ്ലേയാണ്. കോർണിങ് ​െഗാറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. കീബോർഡ് പുറകിലേക്ക് മടക്കിവെച്ചാൽ ടാബാകും.
തീവ്ര ഉൗഷ്മാവ്, പൊടി, ആഘാതം തുടങ്ങിയ ഏഴ്തരം പ്രതിരോധങ്ങളുള്ള യു.എസ് സൈനിക (MIL-STD-810G) നിലവാരമനസുരിച്ചാണ് ഇതി​െൻറയും നിർമാണം. എട്ടാംതലമുറ ഇൻറൽ കോർ െഎ7 പ്രോസസർ, ഇൻറൽ യു.എച്ച്​.ഡി ഗ്രാഫിക്സ്, എട്ട് ജി.ബി-16 ജി.ബി ഡി.ഡി.ആർ 4 റാം, 256 ജി.ബി അല്ലെങ്കിൽ 512 ജി.ബി സോളിഡ് സ്​​േറ്ററ്റ് ഡ്രൈവ്, 1.145 കിലോ ഭാരം, 21 മണിക്കൂർ നിൽക്കുന്ന 72 വാട്ട് അവർ ബാറ്ററി എന്നിവയാണ് പ്രത്യേകതകൾ.

Tags:    
News Summary - LG G17 Laptop-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.