2000 എച്ച്​.ഡി സിനിമകളും 10 ലക്ഷം ഫോ​േട്ടാകളും സ്​റ്റോർ ചെയ്യാം; ലെനോവയുടെ അഡാർ ഫോൺ

ഷവോമിയും വൺ പ്ലസും പോലുള്ള കമ്പനികളുടെ കടന്ന്​ വരവിൽ വിപണിയിൽ അടിതെറ്റിയ വമ്പൻമാരാണ്​ ലെനോവ. നിലവിൽ വിപണിയിലെ ആധിപത്യം തിരിച്ച്​ പിടിക്കാനുള്ള ശ്രമത്തിലാണ്​ ലെനോവ. ഇതി​​െൻറ ഭാഗമായി ബ്രഹ്​മാണ്ഡമായ ഫോണിനെ രംഗത്തിറക്കുകയാണ്​ കമ്പനി. സെഡ്​ 5 എന്ന ​ലെനോവയുടെ ഫോണി​​െൻറ ഏറ്റവും വലിയ പ്രത്യേകത സ്​റ്റോറേജാണ്​. 4 ടി.ബിയാണ്​ ലെനോവ സെഡ്​ 5​​െൻറ സ്​റ്റോറേജ്​. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ സ്​റ്റോറേജുള്ള ഫോണാണ്​ സെഡ്​ 5.

ലെനോവ വൈസ്​ പ്രസിഡൻറ്​ തന്നെയാണ്​ പുതിയ ഫോണിനെ കുറിച്ചും ഫീച്ചറുകളെ സംബന്ധിച്ചും സൂചനകൾ നൽകിയത്​. പുതിയ ഫോണിൽ 2000 എച്ച്​.ഡി സിനിമകളും, 150,000 പാട്ടുകളും, 1 മില്യൺ ഫോട്ടുകളും സ്​റ്റോർ ചെയ്യാമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​.​

സെഡ്​ 5​​െൻറ മറ്റൊരു സവിശേഷത അതി​​െൻറ സ്​ക്രീനും ബോഡിയും തമ്മിലുള്ള അനുപാതമാണ്​. പുതിയ ഫോണിൽ 95 ശതമാനം സ്​ക്രീൻ ആയിരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. അതുപോലെേ സെഡ്​ 5 ​േൻറതാണ്​ എന്ന്​ പറഞ്ഞ്​ പ്രചരിക്കുന്ന ചിത്രത്തിൽ കാമറകളോ സെൻസറുകളോ ആൻറിനകളോ ഇല്ലെന്നതാണ്​ ഫോണി​​െൻറ മറ്റൊരു പ്രത്യേകത. ജൂൺ 14ന്​ ലെനോവ സെഡ്​ 5 ചൈനീസ്​ വിപണിയിൽ പുറത്തിറങ്ങുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - Lenovo Z5 With 4TB Storage Will Let You Store a Whopping 1 Million Photos, 2000 HD Movies And More-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.