എതിര്‍പ്പുമായി ട്രായ്; സൗജന്യ ഓഫര്‍ ജിയോ പിന്‍വലിക്കും

ന്യൂഡല്‍ഹി: സൗജന്യ ഓഫര്‍ നീട്ടിയ റിലയന്‍സ് ജിയോയുടെ നടപടി പിന്‍വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു. ജിയോ പ്രൈം അംഗത്വം നേടി 303 രൂപക്കോ അതിനു മുകളിലോയുള്ള തുകക്ക് വിവിധ പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായി മൂന്നു മാസം കൂടി സൗജന്യ ഓഫര്‍ ജിയോ പ്രഖ്യാപിച്ചിരുന്നു. ജിയോ സമ്മര്‍ സര്‍പ്രൈസ് എന്നു പേരിട്ട ഈ ഒാഫർ പിന്‍വലിക്കാൻ ട്രായ് നിര്‍ദേശം നല്‍കിയതോടെ സൗജന്യ ഇൻറനെറ്റെന്ന സ്വപ്നം കണ്ട ഉപഭോക്താക്കളും വെട്ടിലായി.

ജിയോ സൗജന്യ ഓഫര്‍ അവസാനിച്ച മാര്‍ച്ച് 31നാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് പ്രഖ്യാപിച്ചത്. പ്രൈം മെമ്പര്‍ഷിപ്പ് നേടാനുല്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടുകയും ചെയ്തിരുന്നു. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ജിയോ അറിയിച്ചു.

Tags:    
News Summary - Jio withdraws Summer Surprise Offer with immediate effect after TRAI directive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.