ജിയോയുടെ ധൻ ധനാ ധൻ ഒാഫറിനെതിരെ എയർടെൽ

ന്യൂഡൽഹി: ജിയോയുടെ ധൻ ധനാ ധൻ ഒാഫറിനെതിരെ എയടെൽ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നൽകി. ജിയോയുടെ ഒാഫറിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

ജിയോയുടെ സമ്മർ സർപ്രെസ് ഒാഫറിന് സമാനമാണ് പുതിയ ഒാഫറെന്ന് എയർടെൽ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ജിയോ പുതിയ ഒാഫറിലൂടെ ചെയ്യുന്നതെന്നും എയർടെൽ പരാതിയിൽ പറയുന്നു.

നേരത്തെ ട്രായ് ഇടപ്പെട്ടതിനെ തുടർന്നാണ് ജിയോ അവരുടെ സമ്മർ സർപ്രെസ് ഒാഫർ പിൻവലിച്ചത്. 402 രൂപക്ക് റീചാർജ് ചെയ്യുന്നവർക്ക് നാല് മാസത്തേക്ക് സമ്പൂർണ സൗജന്യ സേവനമാണ് ജിയോ സമ്മർ സർപ്രസിൽ നൽകിയിരുന്നത്. ധൻ ധനാ ധൻ ഒാഫറിൽ ജിയോ പ്രൈം ഉപഭോക്താകൾ 309 രൂപക്ക് റീചാർജ് ചെയ്താൽ മൂന്ന് മാസത്തേക്ക് സൗജന്യ സേവനം ലഭ്യമാവും. 99 രൂപയാണ് പ്രൈം ഉപഭോക്താവാൻ നൽകേണ്ടത്.

Tags:    
News Summary - Jio Resumes 'Dhan Dhana Dhan' Offer In 'New Bottle', Complains Rival Airtel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.