മൊബൈൽ ഫോൺ ബുക്കിങ്​​; ജിയോ വെബ്​സൈറ്റ്​ തകർന്നു

ന്യൂഡൽഹി: റിലയൻസ്​ ജിയോയുടെ പുതിയ മൊ​ൈബൽ ഫോൺ ബുക്ക്​ ചെയ്യാനുണ്ടായ തിരക്കിൽ ജിയോ വെബ്​സൈറ്റ്​ പ്രവർത്തനരഹിതമായി. വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചുമുതലാണ്​ ബുക്കിങ്​​ അനുവദിച്ചിരുന്നത്​. ആളുകളുടെ തിരക്ക്​ മൂലം ആർക്കും വെബ്​സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.

500 രൂപ നൽകിയാണ്​ ഫോൺ ബുക്ക്​ ചെ​േയ്യണ്ടത്​. ബാക്കി തുകയായ 1000 രൂപ ഫോൺ ലഭിക്കു​േമ്പാൾ നൽകിയാൽ മതി. മൂന്നുവർഷം ഇൗ ഫോൺ ഉപയോഗിച്ചുകഴിഞ്ഞ്​ തിരിച്ചേൽപ്പിച്ചാൽ1500 രൂപ മടക്കിനൽകുമെന്നും കമ്പനി വാഗ്​ദാനം ചെയ്​തിരുന്നു. ഫലത്തിൽ സൗജന്യഫോൺ എന്നതാണ്​ കമ്പനിയുടെ ഒാഫർ. വെബ്​സൈറ്റ്​ തകർന്നതിനെതുടർന്ന്​ എത്രപേർ ഫോൺ ബുക്ക്​ ചെയ്​തു എന്ന്​ ഒൗദ്യോഗികമായി അറിയിക്കാൻ കമ്പനിക്ക്​ സാധിച്ചിട്ടില്ല.  അതേസമയം, രാജ്യത്തെ റിലയൻസ്​ സ്​റ്റോറുകൾ വഴിയും ഫ്രാഞ്ചൈസികൾ വഴിയും ഫോൺ ബുക്കിങ്​​ നടന്നിരുന്നു.

Tags:    
News Summary - Jio Phone pre-booking rush crashes Reliance Jio website- tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.