ജിയോ നാളെ മറ്റുള്ളവരെ ഞെട്ടിക്കുമോ?

മുംബൈ: ടെലികോം മേഖലയിൽ പുതിയൊരു വിപ്ലവത്തിന്​ കൂടി തുടക്കമിടാനൊരുങ്ങുകയാണ്​ റിലയൻസ്​ ജിയോ. പുതിയ ഉൽപ്പന്നങ്ങൾ ജിയോ ജൂലൈ 21ന്​ പ്രഖ്യാപിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയതിന്​ ശേഷം ജിയോയുടെ ഒാരോ പ്രഖ്യാപനങ്ങളും മറ്റ്​ സേവനദാതാക്കൾക്ക്​ വൻ തിരിച്ചടി നൽകിയിരുന്നു. ​ ടെലികോം മേഖലയെ ഞെട്ടിക്കാൻ എന്താവും റിലയൻസ്​ കരുതിവെച്ചിരിക്കുന്നതെന്നാണ്​ ഏല്ലാവരും ഉറ്റുനോക്കുന്നത്​.

500 രൂപയുടെ 4ജി ഫീച്ചർ ​ഫോണി​​​െൻറ അവതരണമാണ്​ ടെക്​ ലോകം പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനം. ഇൻറർനെറ്റ്​ ടെതറിങ്​, വീഡിയോ കോളിങ്​, ജിയോയുടെ ആപ്പുകൾ എന്നിവയെല്ലാം പുതിയ ഫോണിൽ ലഭ്യമാവും. 512 എം.ബി റാം 4 ജി.ബി റോം എന്നിവയായിരിക്കും മറ്റ്​ സവിശേഷതകൾ. ബ്ലൂടുത്ത്​ ഉൾപ്പടെയുള്ള കണക്​ടിവിറ്റി ഫീച്ചറുകളും ഫോണിലുണ്ട്​. ഫോൺ നിർമ്മിക്കുന്നതിനായി ജിയോ ഇൻറക്​സുമായി കരാറിലേർപ്പെ​െട്ടന്നാണ്​ വാർത്തകൾ.

ജിയോയുടെ ബ്രോഡ്​ബാൻഡി​​​െൻറ പ്രഖ്യാപനമാണ്​ പ്രതീക്ഷിക്കുന്ന മറ്റൊന്ന്​. ആറ്​ നഗരങ്ങളിൽ ജിയോ ബ്രോഡ്​ബാൻഡി​​​​െൻറ പരീക്ഷണം നടക്കുകയാണ്​. 1 ജി.ബി.പി.എസ്​ വേഗതയിൽ നാല്​ മാസത്തേക്ക്​ 100 ജി.ബി ഡാറ്റയാണ്​ ജിയോയിൽ ലഭ്യമാവുക. ബ്രോഡ്​ബാൻഡ്​ മോഡം വാങ്ങുന്നതിനായി 4,500 രൂപ നൽകണം. 100 രൂപയിൽ താഴെയുള്ള പ്ലാനുകളും ജിയോ അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 
 

Tags:    
News Summary - Jio introduce 4G feature phone india-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.