ജിയോയിൽ അധിക ഡാറ്റ എങ്ങനെ സ്വന്തമാക്കാം

ഇന്ത്യയിൽ ടെലികോം വിപ്ലവത്തിന്​ തുടക്കമിട്ട കമ്പനിയാണ്​ റിലയൻസ്​ ജിയോ. സൗജന്യ ഡാറ്റ നൽകികൊണ്ട്​ വിപണി പിടിച്ച ജിയോ പിന്നീട്​ പതുക്കെ ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കുകയായിരുനന്നു. നിലവിൽ പുതുതായെത്തുന്ന പല മൊബൈൽ ഹാൻഡ്​സെറ്റുകൾക്കൊപ്പവും ജിയോ അധിക ഡാറ്റ നൽകുന്നുണ്ട്​. സാംസങ്​, ഷവോമി, മൈക്രോമാക്​സ്​, ഒപ്പോ, വിവോ തുടങ്ങിയ മോഡലുകൾക്കൊപ്പമാണ്​ ജിയോ അധിക ഡാറ്റ ലഭിക്കുക. 

മൈ ജിയോ ആപിലുടെയാണ്​ അധിക ഡാറ്റ ലഭ്യമാകുക. ജിയോ ആപിൽ കയറി റീഡിം എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ​ചെയ്​ത്​ വൗച്ചർ തെരഞ്ഞെടുത്ത്​ അധിക ഡാറ്റ സ്വന്തമാക്കാം. 48 മണിക്കുറിനകം കൂടുതൽ ഡാറ്റ ലഭ്യമാകും.

സാംസങ്​ ഗാലക്​സി നോട്ട്​ 8, ഗാലക്​സി എസ്​ 8, ഗാലക്​സി എസ്​ 8 പ്ലസ്​ തുടങ്ങിയ ഫോണുകൾക്ക്​ പരമാവധി 56 ജി.ബി ഡാറ്റയാണ്​ പരമാവധി ലഭിക്കുക. വിവോ വി 7, വി 7 പ്ലസ്​ എന്നീ മോഡലകൾക്ക്​ 10 ജി.ബി അധിക ഡാറ്റയും മറ്റ്​ മോഡലുകൾക്ക്​ 7 ജി.ബി ഡാറ്റയും ലഭിക്കും. ഷവോമിയുടെ വിവിധ മോഡലുകൾക്കും അധിക ഡാറ്റ ലഭിക്കും.

Tags:    
News Summary - Jio Additional Data Offers: Check How Much Complimentary Data You Get-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.