Posted On
date_range Updated On
date_range ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിൽ
ന്യൂഡൽഹി: ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബി.ആർ 1 ഭ്രമണപഥത്തിൽ. ആന്ധ്രപ്രദേശിലെ ശ്രീഹരികോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വി സി-48 സാറ്റ്ലൈറ്റാണ് ഉപഗ്രഹവും കൊണ്ട് കുതിച്ചത്. ഒമ്പത് വിദേശ ഉപഗ്രഹങ്ങളും ഇതിനൊപ്പം ഐ.എസ്.ആർ.ഒ വിക്ഷേപിച്ചിട്ടുണ്ട്.
576 കിലോ ഗ്രാമാണ് റിസാറ്റ്-2 ബി.ആർ 1ൻെറ ഭാരം. സൈനികാവശ്യത്തിനാണ് പ്രധാനമായും റിസാറ്റ്-2 ബി.ആർ 1 ഉപയോഗിക്കന്നത്. ഇതിനൊപ്പം കാർഷികാവശ്യങ്ങൾക്കായും ദുരന്തനിവാരണത്തിനായും വനനിരീക്ഷണത്തിനും പ്രയോജനപ്പെടുത്തും.
ഉച്ചക്ക് 3.25 ഓടെയാണ് ഉപഗ്രഹത്തെയും വഹിച്ച് പി.എസ്.എൽ.വി റോക്കറ്റ് കുതിച്ചത്. 16 മിനിട്ട് കൊണ്ട് ഭ്രമണപഥത്തിൽ പി.എസ്.എൽ.വി ഉപഗ്രഹത്തെ എത്തിച്ചു. അഞ്ച് വർഷമായിരിക്കും ഉപഗ്രഹത്തിൻെറ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.