അപ്​ഡേറ്റിന്​ ശേഷം ​െഎഫോൺ x പൊട്ടിത്തെറിച്ചതായി പരാതി

വാഷിങ്​ടൺ: ​െഎ.ഒ.എസ്​ 12.1 അപ്​ഡേറ്റിന്​ ശേഷം ​െഎഫോൺ x പൊട്ടിത്തെറിച്ചതായി പരാതി. വാഷിങ്​ടണിലുള്ള ഉപഭോക്​താവാണ്​ ഫോൺ​ പൊട്ടിത്തെറിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്​. അപ്​ഡേറ്റ്​ പൂർത്തിയായ ഉടൻ ഫോണിൽ നിന്ന്​ പുക ഉയരുകയും പിന്നീട്​ പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നുവെന്ന്​ ഇയാൾ പരാതിപ്പെടുന്നു.

കഴിഞ്ഞ ജനുവരിയിലാണ്​ ആപ്പിളി​​​െൻറ ​െഎഫോൺ x വാങ്ങിയതെന്ന് ഉപഭോക്​താവായ​ റാഹേൽ മുഹമ്മദ്​ പറഞ്ഞു. ചാർജ്​ ചെയ്യുന്ന സമയത്താണ്​ ഫോൺ പൊട്ടിത്തെറിച്ചത്​. ആപ്പിളി​​​െൻറ ചാർജറും കേബിളുമാണ്​ ഉപയോഗിച്ചതെന്നും മുഹമ്മദ്​ വ്യക്​തമാക്കുന്നു.

അതേസമയം, സംഭവിക്കാൻ പാടില്ലാത്തതാണ്​ ഉണ്ടായതെന്നും ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകുമെന്നും ആപ്പിൾ പ്രതികരിച്ചു. ​െഎഫോൺ x പുറത്തിറങ്ങിയതിന്​ ശേഷം പൊട്ടിതെറിച്ച സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നില്ല. മുമ്പ്​ സാംസങ്​ ഗാലക്​സി നോട്ട്​ 7 വ്യാപകമായി പൊട്ടിത്തെറിച്ചിരുന്നു.

Tags:    
News Summary - iPhone X Allegedly Explodes in the US After iOS 12.1 Update-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.