​െഎ​ഫോൺ എട്ട്​ പൊട്ടിത്തെറിച്ചതായി പരാതി

തായ്​പേയ്​: പുറത്തിറങ്ങി ആഴ്​ചകൾ തികയുന്നതിന്​ മുമ്പ്​ ​െഎഫോൺ എട്ട്​ പൊട്ടിത്തെറിച്ചതായി പരാതി. തായ്​വാൻ മീഡിയയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ചാർജ്​ ചെയ്യുന്നതിനിടെ ഫോണി​​െൻറ മുൻഭാഗം അടർന്ന്​ വീഴുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു.

തായ്​വാനിലെ വു എന്ന ഉപഭോക്​താവാണ്​ പരാതി നൽകിയിരിക്കുന്നത്​. ​െഎഫോൺ 8 പ്ലസ്​ ഫോൺ വാങ്ങിയതിന്​ അഞ്ച്​ ദിവസത്തിന്​ ശേഷം പ്രശ്​നം ഉണ്ടാവുകയായിരുന്നു. ചാർജ്​ ചെയ്യുന്നതിനിടെ ഫോണി​​െൻറ മുൻവശം അടർന്ന്​ പോവുകയായിരുന്നുവെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ആപ്പിളി​​െൻറ ചാർജർ തന്നെയാണ്​ ഉപയോഗിച്ചതെന്നും മൂന്ന്​ മിനിറ്റ്​ കഴിഞ്ഞയുടൻ പ്രശ്​നം  ശ്രദ്ധയിൽ​പ്പെ​െട്ടന്നുമാണ്​ വൂ പറയുന്നത്​. ജപ്പാനിൽ പുതിയ ഫോൺ ഒാർഡർ ചെയ്​ത ഉപഭോക്​താവിന്​ പൊട്ടിയ ഫോണാണ്​ ലഭിച്ചതെന്നും പരാതി ഉയർന്നിട്ടുണ്ട്​.

Tags:    
News Summary - iPhone 8 Plus allegedly 'explodes' while charging in Taiwan–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.