ടെക്​ പ്രേമികളെ അതിശയിപ്പിക്കും ഐഫോൺ 11; കൂടുതൽ ഫീച്ചറുകൾ പുറത്ത്​

കാലിഫോർണിയ: ടെക്​ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 11നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​. പത്താം തലമുറ ഐഫോണുകളുടെ പിൻഗാമിയായി മൂന്ന്​ മോഡലുകളായിരിക്കും എത്തുകയെന്നാണ്​ ടെക്​ സൈറ്റുകൾ വ്യക്​തമാക് കുന്നത്​.

D43, D42, N104 എന്നീ കോഡു നാമങ്ങളിലാണ്​ ആപ്പിളിൻെറ ഫോണുകൾ അണിയറയിൽ ഒരുങ്ങുന്നത്​. A13 പ്രൊസസറിൻെറ കരുത്തിലായിരിക്കും പുതിയ ഐഫോണുകൾ എത്തുക. ഇതിന്​ പുറമേ ട്രിപ്പിൾ റിയർ കാമറയും ഐഫോൺ 11ൻെറ പ്രത്യേകതയായിരിക്കും.

വൈഡ്​ ആംഗിൾ സെൻസർ ഐഫോണിൽ ഉൾപ്പെടുത്തുന്നുവെന്നതും പ്രത്യേകതയാണ്​. സെൽഫി കാമറ 120fps സ്ലോ മോഷൻ വീഡിയോ റെക്കോർഡിനേയും പിന്തുണക്കും. ലൈറ്റനിങ്​ യു.എസ്​.ബി പോർട്ടാണ്​ മറ്റൊരു സവിശേഷത. എന്നാൽ, പുതിയ ഐഫോൺ ആപ്പിൾ എപ്പോൾ പുറത്തിറക്കുമെന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പുറത്ത്​ വന്നിട്ടില്ല.

Tags:    
News Summary - iPhone 11 to Feature A13 Chip-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.