ഇൻസ്​റ്റാഗ്രാമിൽ ഇനി ഇൗ ഫീച്ചറുണ്ടാവില്ല

സാൻഫ്രാൻസിസ്​കോ: ഫേസ്​ബുക്കി​​െൻറ ഉടമസ്ഥതയിലുള്ള ഫോ​േട്ടാ ഷെയറിങ്​ ആപായ ഇൻസ്​റ്റാഗ്രാമി​ൽ പ്രധാനപ്പെട്ട ഒരു ഫീച്ചർ കമ്പനി ഒഴിവാക്കുന്നു. മെസേജ്​ അയക്കുന്നതിനുള്ള സംവിധാനം ഇനി ആപിൽ ലഭ്യമാവില്ലെന്നാണ്​ റിപ്പോർട്ടുകൾ. ഇതിനായി ഡയറക്​ട്​ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ ഇൻസ്​റ്റാഗ്രാം പുറത്തിറക്കും. 

സ്​നാപ്​ചാറ്റ്​ മാതൃകയിലാവും ഡയറക്​ടിനെ ഇൻസ്​റ്റാഗ്രാം അണിയിച്ചൊരുക്കുക. ചിലി, ഇസ്രായേൽ, ഇറ്റലി, തുർക്കി, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലാവും ആദ്യ ഘട്ടത്തിൽ പുതിയ ആപ്​ ലഭ്യമാവുമെന്നാണ്​ . പുതിയ ആപ്​ ഇൻസ്​റ്റാൾ ചെയ്യുന്നതോടെ ഇൻസ്​റ്റഗ്രാമിലെ ഇൻബോക്​സ്​ അപ്രത്യക്ഷമാവും. പിന്നീട്​ മെസേജ്​ അയക്കുന്നതിനായി ഡയറക്​ട്​ എന്ന സംവിധാനമാണ്​ ഉപയോഗിക്കേണ്ടത്​.

കഴിഞ്ഞ നാല്​ വർഷമായി ഇൻസ്​റ്റാഗ്രാമിനകത്ത്​ തന്നെയാണ്​ ഡയറക്​ട്​ പ്രവർത്തിച്ചിരുന്നത്​. അത്​ പ്രത്യേക ആപായി മാറ്റിയാൽ കൂടുതൽ മികച്ചതാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ കമ്പനി വ്യക്​തമാക്കി. ഇൻസ്​റ്റഗ്രാമി​​െൻറ ഉടമസ്ഥരായ ഫേസ്​ബുക്ക്​ 2014ൽ അതി​​െൻറ ആപ്ലിക്കേഷനിൽ നിന്ന്​ മെസേജിങ്​ സംവിധാനം എടുത്തുമാറ്റിയിരുന്നു.

Tags:    
News Summary - Instagram is testing a standalone app for direct messaging-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.