സോമാറ്റോയുടെ 17 മില്യൺ ഉപഭോക്​താക്കളുടെ വിവരങ്ങൾ ഹാക്ക്​ ചെയ്​തു

മുംബൈ: ലോകപ്രശസ്​ത ഫുഡ്​ വെബ്​സൈറ്റായ സേ​ാമാറ്റോയുടെ 17 മില്യൺ ഉപഭോക്​താകളുടെ വിവരങ്ങൾ ചോർന്നു. ഇ-മെയിൽ അഡ്രസും, ലോഗിൻ പാസ്​വേർഡുകളാണ്​ ചോർന്നതെന്നാണ്​ റിപ്പോർട്ട്​. പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്​ പോയിട്ടില്ലെന്ന്​ ​ സോ​മാറ്റോ അറിയിച്ചു. എന്നാൽ ഹാക്കിങ്​ സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്ത്​ വന്നിട്ടില്ല.

120 മില്യൺ ഉപഭോക്​താകൾ പ്രതിമാസം സോമാറ്റോയുടെ വെബ്​സൈറ്റ്​ സന്ദർശിക്കാറുണ്ട്​. ഹോട്ടലുകൾ, റെസ്​റ്റോറൻറുകൾ, നൈറ്റ്​ ലൈഫ്​ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ്​ സൈറ്റിലുള്ളത്​. ഇവയെ സംബന്ധിക്കുന്ന ചിത്രങ്ങളും ലഭ്യമാണ്​.

2015ലും ​സോമാറ്റോയിലെ വിവരങ്ങൾ ഹാക്ക്​ ചെയ്യുന്നതിനായി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പൂർണമായി ശ്രമം വിജയിച്ചിരുന്നില്ല. ഹാക്കിങ്ങി​​​െൻറ പശ്​ചാത്തലത്തിൽ സോമാറ്റോയിൽ നിന്ന്​ ലോഗ്​ ഒൗട്ട്​ ചെയ്യാൻ ഉപഭോക്​താകൾക്ക്​ കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ട്​. പാസ്​വേർഡുകൾ മാറ്റാനും സോമാറ്റോ ആവശ്യപ്പെടുന്നുണ്ട്​. സുരക്ഷ വീഴ്​ചയെ കുറിച്ച്​ ​അന്വേഷണം നടത്തി വരികയാണെന്നും കമ്പനി പ്രതികരിച്ചു.

Tags:    
News Summary - india's Zomato says data from 17 million users stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.