യു.എസ്​ ആവശ്യം തള്ളി; 5 ജി ട്രയൽ നടത്താൻ വാവേയ്​ക്കും അനുമതി

ന്യൂഡൽഹി: 5 ജി ട്രയൽ നടത്താൻ ചൈനീസ്​ കമ്പനിയായ വാവേയ്​ക്ക്​ അനുമതി നൽകി കേന്ദ്രസർക്കാർ. ചൈന-യു.എസ്​ വ്യാപാര തർക്കം കൂടുതൽ ശക്​തമാകുന്നതിനിടെയാണ്​ ഇന്ത്യയുടെ നിലപാട്​. ടെലികോം മന്ത്രി രവിശങ്കർ പ്രസാദാണ്​ 5 ജിയുടെ സ്​പക്​ട്രം ട്രയലിന്​ വിവിധ കമ്പനികൾക്ക്​ അനുമതി നൽകിയ വിവരം അറിയിച്ചത്​.

വാവേയ്​ക്ക്​ 5ജി ട്രയലിന്​ അനുമതി നൽകരുതെന്ന്​ യു.എസ്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം തള്ളിയാണ്​ കേന്ദ്രസർക്കാറി​​െൻറ നടപടി. വാവേയിൽ വിശ്വാസമർപ്പിച്ചതിന്​ നന്ദിയുണ്ടെന്ന്​ വാവേയ്​ ഇന്ത്യ സി.ഇ.ഒ ജെയ്​ ചെ പ്രതികരിച്ചു. ഇന്ത്യൻ ടെലികോം വ്യവസായത്തി​​െൻറ വളർച്ചക്കായി മികച്ച സാ​ങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്​ട്രേലിയ, ന്യൂസിലാൻഡ്​, ജപ്പാൻ, തയ്​വാൻ തുടങ്ങിയ രാജ്യങ്ങൾ 5 ജി ട്രയലിന്​ വാവേയ്​ക്ക്​ അനുമതി നൽകിയിരുന്നില്ല. അതേസമയം, ഫ്രാൻസ്​, നെതർലാൻഡ്​സ്​, റഷ്യ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾ വാവേയ്​ക്ക്​ 5 ജി ട്രയലിന്​ അനുമതി നൽകിയിരുന്നു.

Tags:    
News Summary - India allows Huawei to participate in 5G trials-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.