െഎഡിയയും വോഡഫോണും ലയിച്ചു; ഇനി ടെലികോം രംഗത്തെ വമ്പൻ കമ്പനി

മുംബൈ: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ​െഎഡിയയും വോഡഫോണും ലയനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. . 45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന്​ ഉണ്ടാവുക. മൂന്ന്​ ഡയറക്​ടർമാരെ നോമിനേറ്റ്​ ചെയ്യാനുള്ള അവകാശവും വോഡഫോണിന്​ ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ്​ ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഒാഹരികൾക്ക്  ലയനം ബാധകമാവില്ലെന്നാണ്​ റിപ്പോർട്ടുകൾ.

കമ്പനിയുടെ ചെയർമാനെ നിയമിക്കാനുള്ള അവകാശം ​െഎഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ്​ ഒാപ്പറേറ്റിങ്​ ഒാഫീസർ തുടങ്ങിയ നിയമനങ്ങൾ രണ്ട്​ കമ്പനികളും  ചേർന്ന്​ നടത്തും.  ജിയോയുടെ വരവോടെ ഇന്ത്യയിലെ മറ്റ്​ മൊബൈൽ സേവനദാതാക്കൾ കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ്​ ലയന തീരുമാനത്തിലേക്ക്​ ​െഎഡിയയും വോഡഫോണും എത്തിയതെന്നാണ്​ സൂചന​.  ജിയോയുടെ വരവോടെ നാല്​ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക്​ എയർടെൽ കൂപ്പുകുത്തി. ​െഎഡിയയുടെ ലാഭത്തിലും കുറവുണ്ടായി. ഇതാണ്​ പുതിയ തന്ത്രങ്ങൾ ആവിഷ്​കരിക്കാൻ മൊബൈൽ സേവനദാതാക്കളെ പ്രേരിപ്പിച്ചത്​.

നോർവിജിയൻ കമ്പനിയായ ടെലിനോറുമായി എയർടെൽ നേരത്തെ ധാരണയിലെത്തിയിരുന്നു. ആറ്​ സംസ്ഥാനങ്ങളിൽ ടെലിനോറുമായി ചേർന്ന്​ സേവനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്​ എയർടെൽ. ജിയോയും ഇന്ത്യയിലെ മറ്റൊരു പ്രമുഖ സേവനദാതാവായ എയർസെല്ലുമായി ധാരണയിലെത്തിയിരുന്നു.

Tags:    
News Summary - Idea, Vodafone India Announce Merger, To Be Biggest Telecom Operator In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.