പുതിയ ​െഎഫോൺ ഫീച്ചറുകളറിയാം....

കാലിഫോർണിയ: കുപ്പർട്ടിനോയിലെ ആപ്പിൾ ആസ്ഥാനത്ത്​ ബുധനാഴ്​ച ടിം കുക്ക്​ എത്തു​േമ്പാൾ ടെക്​ ലോകത്തിന്​ പ്രതീക്ഷകൾ ഏറെയായിരുന്നു. ഇൗ പ്രതീക്ഷകൾക്ക്​ നീതി പുലർത്താൻ ഒരുപരിധി വരെ കുക്കിനും കൂട്ടർക്കും കഴിഞ്ഞിട്ടുണ്ട്​. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂന്ന്​ ​െഎഫോൺ മോഡലുകളും ആപ്പിൾ വാച്ച്​ 4 സീരിസും ടെക്​ ലോകത്തെ ഇളക്കി മറിക്കാൻ പോന്നതാണ്​. വലിയ ഡിസ്​പ്ലേയും സ്​റ്റോറേജുമായാണ്​ ​െഎഫോൺ എത്തിയിരിക്കുന്നത്​.ആരോഗ്യരംഗത്തെ വിപ്ലകരമായ മാറ്റങ്ങൾക്ക്​ തുടക്കമിടുന്നതാണ്​ വാച്ച്​ 4 സീരിസ്​

​െഎഫോൺ X മാക്​സ്​& ​െഎഫോൺ X എസ്​

6.5 ഇഞ്ച്​ സുപ്പർ റെറ്റിന്​ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയാണ്​ ​െഎഫോൺ X എസ്​ മാക്​സിന്​ ഉള്ളത്​. 2688X1242 പിക്​സൽ റെസലുഷൻ ,458 പി.പി.​െഎ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. ​െഎഫോൺ X എസിന്​ 5.8 ഇഞ്ച്​ സൂപ്പർ റെറ്റിന ഒ.എൽ.ഇ.ഡി ഡിസ്​പ്ലേ, 2436X1125 പിക്​സൽ റെസലുഷൻ, 458 പി.പി.​െഎ എന്നിവയാണ്​ സവിശേഷതകൾ.

A12
ആപ്പിളി​​െൻറ ഏറ്റവും പുതിയ ചിപ്​സെറ്റായ A 12 ബയോനിക്​ ചിപ്പ്​സെറ്റാണ്​ പുതിയ ​െഎഫോണിന്​. 15% അധിക പെർഫോമൻസ്​, 50 % ബാറ്ററി ഉപയോഗത്തിൽ കുറവ്​, 4 കോർ ജി.പി.യു, ഒരു സെക്കൻഡിൽ 5 ട്രില്യൺ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ശേഷി എന്നിവയാണ്​ ചിപ്​സെറ്റി​​െൻറ പ്രത്യേകത.

കാമറ
12 മെഗാപിക്​സലി​​െൻറ ഇരട്ട പിൻകാമറകൾ. 7മെഗാപിക്​സൽ മുൻ കാമറ. ഡെപ്​ത്​ കൺട്രോൾ, സ്​മാർട്ട്​ എച്ച്​.ഡി.ആർ, 4 കെ വീഡിയോ റെക്കോർഡിങ്​ എന്നീ സവിശേഷതകൾ കാമറക്കൊപ്പമുണ്ട്​. 64 ജി.ബി, 128 ജി.ബി, 256 ജി.ബി, 512 ജി.ബി എന്നിങ്ങനെ നാല്​ സ്​റ്റോറേജ്​ ഒാപ്​ഷനുകളിൽ പുതിയ ​െഎഫോണെത്തും.

​െഎഫോൺ X എസ്​.ആർ
6.1 ഇഞ്ച്​ ലിക്വിഡ്​ റെറ്റിന എൽ.സി.ഡി ഡിസ്​പ്ലേ, 1792X828 പിക്​സൽ റെസലുഷൻ, 326 പി.പി.​െഎ എന്നിവയാണ്​ എസ്​.ആറി​​െൻറ പ്രധാന പ്രത്യേകത. വൈഡ്​ ആംഗിൾ ലൈൻസോട്​ കൂടിയ 12 മെഗാപിക്​സലി​​െൻറ സിംഗിൾ കാമറ. 7 മെഗാപിക്​സൽ ട്രൂഡെപ്​ത്​ സെൽഫി കാമറ എന്നിവയാണ്​ കാമറയിലെ പ്രധാന ​പ്രത്യേകത. 64 ജി.ബി, 128 ജി.ബി, 256 ജി.ബി സ്​റ്റോജേുകളിൽ െഎഫോൺ X എസ്​.ആറെത്തും.


Tags:    
News Summary - I Phone X max series-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.