ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം; വാവേയ്​ പുതിയ ഒ.എസ്​ പുറത്തിറക്കുന്നു

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഇൗ പ് രതിസന്ധി മറികടക്കാൻ സ്വന്തമായി ഓപ്പറേറ്റിങ്​ സിസ്​റ്റം നിർമിക്കാനുള്ള ശ്രമത്തിലാണ്​ കമ്പനി. ഇപ്പോൾ വാവേയു ടെ പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിരിക്കുകയാണ്​.

ചൈനീസ്​ വിപണിയിൽ ഹോങ്​മെങ്​ എന്ന പേരിലാവും വാവേയുടെ ഓപ്പറേറ്റിങ്​ സിസ്​റ്റം പുറത്തിറങ്ങുക. ആഗോളവിപണിയിൽ ആർക്​ എന്നായിരിക്കും പേര്​. നിലവിൽ ഒപ്പോ, വിവോ തുടങ്ങിയ ഫോണുകളിൽ ഓപ്പറേറ്റിങ്​ സിസ്​റ്റത്തിൻെറ പരീക്ഷണം നടക്കുകയാണ്​. റിപ്പോർട്ടുകളനുസരിച്ച്​ ഗൂഗിളിനേക്കാളും 60 ശതമാനം കൂടുതൽ വേഗത വാവേയുടെ ഓപ്പറേറ്റിങ്​ സിസ്​റ്റത്തിനുണ്ട്​.

ഒക്​ടോബറോടു കൂടി പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റം വാവേയ്​ ഫോണുകളിൽ ഉപയോഗിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മേറ്റ്​ 30യായിരിക്കും ആർക്​ ഓപ്പറേറ്റിങ്​ സിസ്​റ്റത്തിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വാവേയ്​ ഫോൺ.

Tags:    
News Summary - Huawei's new OS reportedly 60 per cent faster than Android-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.