ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോഹ് ലിക്ക് ലഭിക്കും 1.35 കോടി, പ്രിയങ്ക ചോപ്രക്ക് 1.87 കോടി

ബോളിവുഡ് അഭിനേതാക്കളും ക്രിക്കറ്റ് താരങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എളുപ്പം ആരാധകരിലേക്കെത്താനു ള്ള മാർഗമാണ് സമൂഹമാധ്യമങ്ങൾ. അതേസമയം, സമൂഹമാധ്യമങ്ങളിലെ ഓരോ പോസ്റ്റുകൾക്കും വലിയ തുക താരങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്നുകൂടിയുണ്ട്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ ഒരു സ്പോൺസേർഡ് പോസ്റ്റ് ഇട്ടാൽ എത്ര തുക ലഭിക്കുമെന്നോ -ഏതാണ്ട് 1.87 കോടി രൂപ. നാലരക്കോടിയിലേറെ ആളുകളാണ് പ്രിയങ്കയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

ക്രിക്കറ്റ് താരം വിരാട് കോഹ് ലിക്ക് 1.35 കോടി രൂപയാണ് ഓരോ പോസ്റ്റിനും വരുമാനമായി ലഭിക്കുക. 3.8 കോടി ഫോളോവേഴ്സ് ആണ് കോഹ് ലിക്ക് ഉള്ളത്.

സോഷ്യല്‍ മീഡിയ മാനേജ്‌മെന്‍റ് കമ്പനിയായ ഹോപ്പര്‍ എച്ച്.ക്യുവിന്‍റെ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്നത് അമേരിക്കൻ ടി.വി താരവും സംരംഭകയുമായ കെയ് ലി ജെന്നറാണ്. ഏതാണ്ട് 8.74 കോടി രൂപയാണ് ജെന്നർ ഒരു പോസ്റ്റിന് പ്രതിഫലമായി വാങ്ങുന്നത്.

പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 6.73 കോടി രൂപ പ്രതിഫലം വാങ്ങും. ജസ്റ്റിൻ ബീബർ, കിം കാർദേഷിയൻ, ടെയ് ലർ സ്വിഫ്റ്റ്, നെയ്മർ, ലയണൽ മെസ്സി, ഡേവിഡ് ബെക്കാം തുടങ്ങിയവരും സ്പോൺസേർഡ് ഇൻസ്റ്റഗ്രാം പോസ്റ്റിന് ഉയർന്ന പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.

Tags:    
News Summary - This Is How Much Virat Kohli and Priyanka Chopra Charge per Instagram Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.