പത്ത് വർത്തെ കിൻഡിൽ ഡിവൈസുകളുടെ ചരിത്രത്തിലാദ്യമായി വെള്ളത്തെ പ്രതിരോധിക്കുന്ന ഒയാസിസുമായി ആമസോൺ. വായന പ്രേമികൾക്ക് സന്തോഷം നൽകുന്ന നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് കിൻഡിലിെൻറ പുതിയ അവതാരപ്പിറവി. 21,999 രൂപയാണ് ഇന്ത്യൻ വിപണിയിലെ ഒയാസിസിെൻറ വില.
വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ് തന്നെയാണ് ഒയാസിസിെൻറ പ്രധാന പ്രത്യേകതയായി ആമസോൺ ചൂണ്ടിക്കാട്ടുന്നത്. അഞ്ചടി വരെ താഴ്ചയിലുള്ള വെള്ളത്തിൽ മുപ്പത് മിനുട്ട് വരെ കൂളായി ഒയാസിസ് പിടിച്ച് നിൽക്കുമെന്നാണ് ആമസോണിെൻറ അവകാശവാദം. ഉപ്പുവെള്ളവും ഒയാസിസിനൊരു പ്രശ്നമാകില്ലെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു.
ഒാഡിയോ ബുക്കുകൾ വായിക്കുന്നതിനുള്ള സൗകര്യമാണ് മറ്റൊരു പ്രത്യേകത. ആമസോൺ സ്റ്റോറിൽ നിന്ന് ലഭിക്കുന്ന ഇ-ബുക്കുകളെ ഒാഡിയോ വേർഷനിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന രൂപത്തിലാണ് ഒയാസിസിെൻറ രൂപകൽപ്പന. ഇ–ബുക്കുകൾക്കൊപ്പം ഒാഡിയോബുക്കും ചേർത്ത് വാങ്ങുേമ്പാൾ പ്രത്യേക കിഴിവുകളും ആമസോൺ നൽകും.
7, 6 ഇഞ്ച് ഡിസ്പ്ലേ സൈസിൽ എട്ട് ജി.ബി, 4 ജി.ബി മെമ്മറിയോട് കൂടിയാണ് ഒയാസിസ് വിപണിയിലെത്തുക. ഹെഡ്ഫോൺ ജാക്ക് ഉണ്ടാവില്ല പകരം ബ്ലുടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. ടൈപ്പ് സി യു.എസ്.ബി പോർട്ടും ഉപകരണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.