ഓണറിൻെറ ഫോൺ കണ്ടെത്തിയാൽ നാല്​ ലക്ഷം സമ്മാനം

ഫോൺ നഷ്​ടപ്പെടുന്നത്​ പുതിയ കാര്യമല്ല. പ്രശസ്​തരായ വ്യക്​തികളുടെ മുതൽ സാധാരണക്കാരായ ആളുകളുടെ വരെ ഫോണുകൾ ന ഷ്​ടപ്പെടാറുണ്ട്​. അത്തരമൊരു ​​ഫോൺനഷ്​ടമായതാണ്​​ ഇപ്പോൾ ടെക്​ ലോകത്തെ പ്രധാന ചർച്ചാ വിഷയം. പ്രമുഖ ടെക്​ കമ്പനിയായ ഓണറിനാണ്​ ഫോൺ നഷ്​ടമായിരിക്കുന്നത്​. ഈ ഫോൺ കണ്ടെത്തി നൽകുന്നവർക്ക്​ നാല്​ ലക്ഷം രൂപ സമ്മാനം നൽകുമെന്നാണ്​ കമ്പനി വ്യക്​തമാക്കിയിരിക്കുന്നത്​.

ജർമ്മനിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഫോണിൻെറ പ്രോടോ ടൈപ്പാണ്​ ഓണർ ജീവനക്കാരനിൽ നിന്ന്​ നഷ്​ടമായത്​. ജർമ്മനിയിലെ ഡസ്സൽഡ്രോഫിൽ നിന്ന്​ മ്യൂണിക്കിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ്​ ജീവനക്കാരനിൽ നിന്ന്​ ഫോൺ നഷ്​ടമായത്​. ചാര നിറത്തിലുള്ള കവറിൽ​ പൊതിഞ്ഞ ഓണറിൻെറ പ്രോ​​ട്ടോ ടൈപ്പ്​ ഫോണാണ്​ നഷ്​ടമായത്​.

ഓണറിൻെറ 20 സീരിസ്​ ഫോണിൽ ഈ മാസം ലണ്ടനിൽ പുറത്തിറക്കും​. ഈ ഫോണാണ്​ നഷ്​ടപ്പെട്ടിരിക്കുന്നതെന്നാണ്​ വിവരം.

Tags:    
News Summary - Honor Loses Smartphone Prototype, Offers Rs. 4 Lakh-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.