മുടി വെട്ടാം; ഇനി ആപ് വഴി

ലോക്​ഡൗൺ കാലത്ത്​ സ്​ത്രീകൾക്കും പുരുഷന്മാർക്കും ​ഒരുപോലെ തലവേദനയുണ്ടാക്കിയത്​ അവരുടെ തലമുടിതന്നെയാണ്. ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും ബ്യൂട്ടി പാർലറുകളും തുറക്കാതായതോടെ ‘തലപെരുത്ത്’ മൊട്ടയടി പോലെയുള്ള കടുംകൈ ചെയ്​തവരുമുണ്ട്​ ഇക്കൂട്ടത്തിൽ. ഇപ്പോൾ ബാർബർഷോപ്പുകളിൽ മുടിവെട്ടലും ഷേവ്​ ചെയ്യലും ആവാം എന്നു സർക്കാർ പറയു​േമ്പാഴും ആശങ്കകൾ നിലനിൽക്കുകയാണ്​. ലോക്​ഡൗണിന്​ മുമ്പും തലമുടിവെട്ടൽ ഒരു തലവേദനയാണ്​. പലപ്പോഴും തിരക്കുപിടിച്ച ജീവിതത്തി​​​​​​െൻറ വിലപിടിച്ച സമയം ബാർബർ ഷോപ്പുകളിലെയും ബ്യൂട്ടി പാർലറുകളിലെയും പരിമിതമായ സൗകര്യത്തിനകത്തിരുന്ന്​ അസ്വസ്​ഥതയോടെ തള്ളിനീക്കി മുഷിഞ്ഞവരാണ്​ പലരും.

ഇൗ പ്രതിസന്ധി മറികടക്കാനുള്ള ‘​െവബ്​ ആപ്പു’മായി എത്തിയിരിക്കുകയാണ്​ കോഴിക്കോട്​ കാരപ്പറമ്പ്​ സ്വദേശി ധീരജ്​ മോഹൻ. നിലവിൽ ​പ്ലേസ്​റ്റോറിൽ പോകാതെത്തന്നെ ആപ്​ വെബ്​സൈറ്റിൽനിന്ന്​ നിമിഷങ്ങൾക്കുള്ളിൽ എളുപ്പത്തിൽ ഡൗൺലോഡ്​ ചെയ്​ത്​ എടുക്കാം. ഇൗ ആപ്പിലൂടെ സമീപത്തെ ഇഷ്​ടമുള്ള ബാർബർഷോപ്പുകളിലും സലൂണുകളിലും പാർലറുകളിലും പോയി നേരത്തേ ബുക്ക്​ ചെയ്​ത സമയത്തിനനുസരിച്ച്​ സുമുഖരായി മാറാം.

‘ട-ഡാ’ എന്നു പേരിട്ട ആപ്​ വഴി ഇതിൽ രജിസ്​റ്റ​ർചെയ്​ത സ്​ഥാപനങ്ങളുടെ സേവനം സമയബന്ധിതമായി ലഭ്യമാകും. ഇതിലൂടെ തിരക്ക്​ ഒഴിവാക്കി സാമൂഹിക അകലം പാലിച്ചുകൊണ്ട്​ രോഗഭീഷണി ഒഴിവാക്കാനാവും. www.tadaindia.com എന്ന വെബ്​സൈറ്റിൽ സ്​ഥാപനങ്ങൾക്ക്​ രജിസ്​റ്റർചെയ്യാനാവും. ഇതുവഴിതന്നെ ഉപഭോക്​താക്കൾക്ക്​ സൗജന്യമായി ആപ്പി​​​​​​െൻറ സേവനം ലഭ്യമാവും. കാലിക്കറ്റ്​ ഗവ. എൻജിനീയറിങ്​ കോളജിൽനിന്ന്​ ബി.ടെക്കും ലണ്ടൻ മെട്രോപോളിറ്റൻ സർവകലാശാലയിൽനിന്ന്​ എം.ബി.എയും പൂർത്തിയാക്കിയ ഇൗ യുവ എൻജിനീയർ ​നിലവിൽ ​േകാഴി​േക്കാ​െട്ട വെസ്​റ്റ്​ഹിൽ ചുങ്കത്തുള്ള ‘പീപ്പിൾ ​േഫാക്കസ്​ഡ്​ ടെക്​നോളജീസ്​’ എന്ന സ്​റ്റാർട്ടപ്​​ സംരംഭത്തി​​​​​​െൻറ അമരക്കാരനാണ്​.ആപ്പി​​​​​​െൻറ സേവനം തികച്ചും സൗജന്യമാണെന്നും ഇടപാടുകൾ സ്​ഥാപനവും ഉപഭോക്​താവും നേരിട്ടാണെന്നും ധീരജ്​ പറയുന്നു.

തയാറാക്കിയത്​: രാധാകൃഷ്​ണൻ തിരൂർ

Tags:    
News Summary - Hair cutting mobile app-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.