െഎഫോണിനൊപ്പമെത്താൻ ആൻഡ്രോയിഡിൽ മാറ്റങ്ങളുമായി ഗൂഗ്​ൾ

 ​െഎഫോണും ​െഎ.ഒ.എസും ഗൂഗ്​ളിന്​ ഏല്ലാ കാലത്തും വെല്ലുവിളി ഉയർത്തിയിട്ടുണ്ട്​. ഒാരോ വർഷവും ആ​ൻഡ്രോയിഡിൽ ​െഎഫോണിനെ വെല്ലാനുള്ള ചില പൊടികൈകൾ ഗൂഗ്​ൾ ഒളിപ്പിച്ച്​ വെച്ചിട്ടുണ്ടാവും. ഇക്കുറിയും അതിന്​ മാറ്റമുണ്ടായില്ല. പുതുതായി പുറത്തിറങ്ങുന്ന ആൻ​ഡ്രോയിഡ്​ പിയിൽ ​െഎഫോൺ എക്​സിന, വെല്ലുവിളി ഉയർത്താൻ പോന്ന ചില ഫീച്ചറുകൾ ഗൂഗ്​ൾ ഉൾക്കൊള്ളിച്ചിട്ടു​ണ്ട്​.

Full View

ആപിൽ നിന്ന്​ മറ്റൊന്നിലേക്ക്​ പോകാൻ അതിവേഗ സ്ലൈഡർ, ആപുകളിലെ വിന്യാസത്തിലെ പുതുമ, ​എക്​സിന്​ സമാനമായ മൾട്ടി ടാസ്​കിങ്​, ജസ്​റ്ററുകൾ തുടങ്ങി ആൻഡ്രോയിഡ്​ പിയുടെ ഡിസൈനിയിലും ഫീച്ചറുകളിലും എക്​സിനെ വെല്ലാനുള്ള ചില കാര്യങ്ങൾ ഗൂഗ്​ൾ ഉൾക്കൊള്ളിച്ചിട്ടിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

മാറ്റങ്ങളുമായി ഗൂഗ്​ൾ മാപ്​സ്​
 

ഇതിനൊപ്പം ചില സമഗ്ര മാറ്റങ്ങൾ ഗൂഗ്​ൾ ആൻഡ്രോയിഡിൽ വരുത്തുമെന്നാണ്​ റിപ്പോർട്ട്​. ഒാഗ്​മ​െൻറ്​ റിയാലിറ്റി, വെർച്വുൽ റിയാലിറ്റി തുടങ്ങിയവയുടെ  സാധ്യതകൾ പ്രയോജനപ്പെടുത്തി മാപ്​സിനെ ഗൂഗ്​ൾ അഴിച്ച്​ പണിതിട്ടുണ്ട്​. മാപ്​സ്​ ഉപയോഗിച്ച്​ നടക്കന്നയാളിന്​ മുന്നിലുള്ള വഴിയിൽ ദിശകാണിക്കുന്ന ആരോചിഹ്​നങ്ങൾ മിന്നിത്തെളിയും. ഇതോടൊപ്പം ലാൻഡ്​മാർക്ക്​ തിരിച്ചറിയലും നടത്തും. ഇത്തരത്തിൽ സമഗ്രമായ മാറ്റമാണ്​ മാപ്​സിൽ  ഗൂഗ്​ൾ നടപ്പാക്കാനൊരുങ്ങുന്നത്​. ഇതോടൊപ്പം ​​കാമറയിൽ ആഗ്​മ​െൻറഡ്​ റിയാലിറ്റിയുടെ സാധ്യതകളും ഗൂഗ്​ൾ പരീക്ഷിക്കും.
 

Tags:    
News Summary - Google's giving Android the iPhone X treatment-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.