പണമിപാടുകൾ സുഗമമാക്കാൻ തേസുമായി ഗൂഗ്​ൾ

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയുടെ ഗുണഭോക്​താവാകാൻ ഇനി ഗൂഗ്​ളും. തേസ്​ എന്ന പേരിൽ ഡിജിറ്റൽ പേയ്​മ​െൻറ്​ ആപ്​ പുറത്തിറക്കിയാണ്​ ഗൂഗ്​ൾ ഡിജിറ്റൽ വിപ്ലവത്തിന്​ ​കൈ​കോർക്കുന്നത്​. 

യു.പി.​െഎ സിസ്​റ്റം ഉപയോഗിച്ചാണ്​ തേസ്​ ആപി​​െൻറ പ്രവർത്തനം. മറ്റ്​ ആപുകളിലേത്​ പോലെ പണം ആപിൽ സേവ്​ ചെയ്​ത്​ വെക്കേണ്ട ആവശ്യം തേസിലില്ല. നമ്മുടെ ബാങ്ക്​ അക്കൗണ്ടുമായി ബന്ധപ്പെട്ട്​ പണമിടപാടുകൾ നടത്തുന്നതാണ്​ ആപിലെ രീതി. പണമയക്കുന്നയാളുടെ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ അറിയില്ലെങ്കിലും യു.പി.​െഎ ​െഎ.ഡി ഉപയോഗിച്ച്​ തേസിൽ പണം കൈമാറാം

ഗൂഗിളി​​െൻറ നാലക്ക നമ്പറും മൊബൈൽ ഫോണിലെ സെക്യൂരിറ്റി സംവിധാനം ഇവ രണ്ടും ഉപയോഗിച്ചാണ്​ തേസിലേക്ക്​ ലോഗിൻ ചെയ്യാൻ ചെയ്യാൻ സാധിക്കുക. പിന്നീട്​ നമ്മുടെ ബാങ്ക്​ അക്കൗണ്ടിനെ തേസുമായി ബന്ധിപ്പിക്കണം. എസ്​.എം.എസ്​ വഴിയാണ്​ ഇത്​ ചെ​യ്യേണ്ടത്​.

പണമയക്കുന്നയാളുടെ യു.പി.​െഎ ​െഎ.ഡി,മൊബൈൽ നമ്പർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച്​ പണമയക്കാവുന്നതാണ്​. ഇതിനൊപ്പം അടുത്തടുത്തുള്ള രണ്ട്​ മൊബൈൽ ഫോണുകൾ വഴി​ ശബ്​ദ സംവിധാനമുപയോഗിച്ച്​ പണം കൈമാറുന്നതിനായി എൻ.എഫ്​.സി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാഷ്​ മോഡ്​ ഉപയോഗിക്കാം.

Tags:    
News Summary - Google Tez new digital payment app-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.