സോഷ്യൽ മീഡിയ ഭീമനായ വാട്സ് ആപ് പേയ്മെൻറ് സംവിധാനം അവതരിപ്പിക്കാനിരിക്കെ പേയ്മെൻറ് ആപായ തേസിൽ പുതിയ സംവിധാനവുമായി ഗൂഗ്ൾ. പുതിയ സംവിധാനത്തിലുടെ വാട്സ് ആപ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാമെന്നാണ് ഗൂഗ്ളിെൻറ കണക്കുകുട്ടൽ. ബിൽ പേയ്മെൻറിനുള്ള സംവിധാനമാണ് തേസിൽ ഗൂഗ്ൾ പുതുതായി ഉൾപ്പെടുത്തുന്നത്.
പുതിയ സംവിധാനം എത്തുന്നതോടെ പേടിഎം, മൊബിവിക്ക് തുടങ്ങിയവക്ക് സമാനമായ ബിൽ പേയ്മെൻറ സംവിധാനം തേസിലും ലഭ്യമാവും . വൈദ്യുതി ബിൽ, ഗ്യാസ് ബിൽ, ലാൻഡ്ലൈൻ ബില്ല് എന്നിവ അടക്കുന്നതിനും റീചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും തേസിെൻറ പുതിയ പതിപ്പിലുണ്ടാവും. ഇതിനായി ആപിൽ പ്രത്യേക ഒാപ്ഷൻ ഗൂഗ്ൾ നൽകും.
നേരത്തെ യു.പി.െഎ അടിസ്ഥാനമാക്കിയുള്ള പേയ്മെൻറ് സംവിധാനം പുറത്തിറക്കുമെന്ന് വാട്സ് ആപ് അറിയിച്ചിരുന്നു. ഇതിെൻറ പരീക്ഷണങ്ങളും കമ്പനി നടത്തിയിരുന്നു. ഇത്തരം വാർത്തകൾക്കിടെയാണ് തേസിൽ മാറ്റങ്ങളുമായി ഗൂഗ്ൾ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.