സേർച്ചിങ്ങിൽ മാറ്റങ്ങളുമായി ഗൂഗിൾ

കാലിഫോർണിയ: 20ാം വാർഷികത്തോട്​ അനുബന്ധിച്ച്​ മൊബൈലിലുടെയുള്ള സേർച്ചിങ്ങിൽ മാറ്റങ്ങളുമായി ഗൂഗിൾ. ഫേസ്​ബുക്കിന്​ സമാനമായി ന്യൂസ്​ ഫീഡ്​ സേവനമാണ്​ ഗൂഗിൾ പുതുതായി ഉൾപ്പെടുത്തുന്നത്​. ഗൂഗിളി​​​െൻറ ഹോംപേജിലെ സെർച്ച്​ ബാറിന്​ താഴെ ഉപഭോക്​താവി​​​െൻറ താൽപര്യത്തിന്​ അനുസരിച്ചുള്ള ദൃശ്യങ്ങൾ, ചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതാണ്​ പുതിയ രീതി.

യൂസേഴ്​സിന്​ താൽപര്യമുള്ള വിവരങ്ങൾ നൽകുകയാണ്​ പുതിയ രീതിയിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്​. സേർച്ചിങ്ങുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ നൽകാനും ഇതിലുടെ കഴിയുമെന്നാണ്​ ഗൂഗിളി​​​െൻറ പ്രതീക്ഷ.

മറ്റ്​ വെബ്​സൈറ്റുകളിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത്​ ഒഴിവാക്കി പരമാവധി പേരെ ഗൂഗിളിൽ തന്നെ പിടിച്ച്​ നിർത്തുക ലക്ഷ്യമിട്ടാണ്​ കമ്പനി പുതിയ നീക്കം നടത്തുന്നത്​. വിമാന ടിക്കറ്റ്​, ഹോട്ടൽ ബുക്കിങ്​ തുടങ്ങിയവയിലെല്ലാം മറ്റ്​ കമ്പനികളുമായി സഹകരിച്ച്​ ഗൂഗിൾ സേവനം ആരംഭിച്ചിട്ടുണ്ട്​. ഇതിന്​ പിന്നാലെയാണ്​ ടെക്​ ലോകത്ത്​ ആധിപത്യം ഉറപ്പിക്കാനുള്ള ഗൂഗിളി​​​െൻറ പുതിയ നീക്കം.

Tags:    
News Summary - Google searching-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.