സ്​പീഡ്​ കാമറകളെ ഇനി ഗൂഗിൾ കാട്ടി തരും

ലോകത്തിലെ ഏറ്റവും മികച്ച നാവിഗേഷൻ സർവീസായ ഗൂഗി​ൾ മാപ്പിൽ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നു. സ്​പീഡ്​ കാമറ കൾ ഉള്ള സ്ഥലങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനമാണ്​ പ്രധാനമായും ഗൂഗിൾ കൂട്ടിച്ചേർക്കുന്നത്​. പുതിയ സംവിധാന പ്രകാ രം യാത്ര ചെയ്യുന്ന വഴികളിൽ എവിടെയെല്ലാം സ്​പീഡ്​ കാമറക​ളുണ്ടെന്ന്​ യാത്രികർക്ക്​ മാപ്പ്​ നോക്കി മനസിലാക്ക ാം. സ്​പീഡ്​ കാമറകളിലേക്ക്​ ഇനി എത്ര ദൂരമുണ്ടെന്നതും ഗൂഗിൾ മാപ്പ്​ പറഞ്ഞു തരും. നീല നിറത്തിലായിരിക്കും സ്​പീഡ്​ കാമറകളെ ഗൂഗിൾ രേഖപ്പെടുത്തുക.

യാത്ര ചെയ്യുന്ന വഴിയിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അതും ഉപയോക്​താക്കൾക്ക്​ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താം. ഉദാഹരണമായി യാത്ര ചെയ്യുന്ന വഴിയിൽ ഒരു അപകടം മൂലം റോഡ്​ ബ്ലോക്കാണെങ്കിൽ അത്​ മാപ്പിൽ രേഖപ്പെടുത്താൻ സാധിക്കും. ആ വഴിയിലുടെ പിന്നീട്​ യാത്ര ചെയ്യുന്നവർക്ക്​ അത്​ ഉപകാരപ്രദമാവുകയും ചെയ്യും. ചുവന്ന നിറത്തിലുള്ള സിമ്പലാവും ഇതിനായി ഉപയോഗിക്കുക.

പിഴകളിൽ നിന്ന്​ രക്ഷപ്പെടുത്തുന്നതിന്​ വേണ്ടിയല്ല സ്​പീഡ്​ കാമറകളെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്നതെന്നാണ്​ ഗൂഗിൾ വ്യക്​തമാക്കുന്നത്​. മുന്നറിയിപ്പ്​ ലഭിക്കു​േമ്പാൾ കൂടുതൽ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കാൻ ​അത്​ ഡ്രൈവർമാരെ പ്രാപ്​തരാക്കുന്നുവെന്നാണ് ഗൂഗിളി​​െൻറ വിലയിരുത്തൽ.

Tags:    
News Summary - GOOGLE MAPS UPDATE WARNS YOU OF SPEED TRAP CAMERAS-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.