ഇനി ബൈക്കുകൾക്കും ഗൂഗ്​ൾ മാപ്പ്​ വഴികാട്ടും

കാലിഫോർണിയ: മാപ്പിൽ ടൂ വീലർ മോഡ്​ ഉൾപ്പെടുത്തി ഗൂഗ്​ൾ. ബൈക്ക്​ യാത്രികർക്ക്​ യാത്ര എളുപ്പമാക്കുന്നതിനായാണ്​ പുതിയ ഫീച്ചർ ഗൂഗ്​ൾ ഉൾപ്പെടുത്തിയിരിക്കുന്നത്​. വോയ്​സ്​ നാവിഗേഷനോട് കൂടിയതാണ്​ ബൈക്ക്​ മോഡ്​.

 കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലർ ഡ്രൈവർമാർക്ക്​ വേണ്ടിയുള്ള പ്രത്യേക ലാൻഡ്​മാർക്ക്​ നാവിഗേഷൻ എന്നിവ പുതിയ സംവിധാനത്തിൽ ലഭ്യമാകും. മോ​േട്ടാർ ബൈക്കി​​െൻറ വേഗതയനുസരിച്ച്​ യാത്രക്ക്​ വേണ്ട ദൂരവും സമയവുമെല്ലാം ഗൂഗ്​ൾ പറഞ്ഞു തരും.

കാർ, കാൽനട, സൈക്കിൾ, ട്രെയിൻ, വിമാന യാത്രികർക്ക്​ വഴികാട്ടാനുള്ള സംവിധാനം നിലവിൽ ഗൂഗ്​ൾ മാപ്പിലുണ്ട്​. ഇതിനൊപ്പമാണ്​ ബൈക്കുകൾക്കും ഗൂഗ്​ൾ വഴികാട്ടുന്നത്​.

Tags:    
News Summary - Google Maps gets new 'motorcycle mode' feature for two wheelers-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.