ഗൂഗിളിന്​  240 കോടി യൂറോ പിഴ

ബ്രസൽസ്​: സെർച്ച്​ റിസൽട്ടിൽ കൃത്രിമം കാണിച്ചതിന്​ ​ഇൻറർനെറ്റ്​ ഭീമനായ ഗൂഗിളിന്​ യൂറോപ്യൻ കമ്മീഷ​​െൻറ വൻ പിഴ. 240 ​േകാടി യൂറോയാണ്​ ഗൂഗിളിന്​ പിഴയായി ചുമത്തിയിരിക്കുന്നത്​.  സെർച്ച്​ ചെയ്യു​േമ്പാൾ സ്വന്തം ഒാൺലൈൻ ഷോപ്പിങ്​ സൈറ്റ്​ റിസൾട്ടുകളിൽ ഏറ്റവും മുകളിൽ വരുന്ന രൂപത്തിലേക്ക്​ മാറ്റം വരുത്തിയതിനാണ്​ ഗൂഗിളിന്​ വൻ പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്​.

90 ദിവസത്തിനകം നിയമപരമല്ലാത്ത നടപടികളിൽ നിന്ന്​ ഗൂഗിൾ പിൻമാറിയില്ലെങ്കിൽ 5 ശതമാനം അധിക തുക പിഴയായി നൽ​േകണ്ടി വരുമെന്നാണ്​ യൂറോപ്യൻ കമീഷൻ അറിയിച്ചിരിക്കുന്നത്​. നിരവധി പുതിയ ഉൽപന്നങ്ങൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്​. അത്​ എല്ലാവരുടെയും നിത്യജീവിതത്തിൽ സ്വാധീനിച്ചിട്ടുമുണ്ട്​. എന്നാൽ സ്വന്തം ഷോപ്പിങ്​ സൈറ്റിനെ പ്രൊമോട്ട്​ ചെയ്യുന്ന രൂപത്തിൽ സെർച്ച്​ റിസൾട്ടിൽ മാറ്റം വരുത്തിയ ഗൂഗിളി​​െൻറ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന്​ യൂറോപ്യൻ കമീഷൻ ചൂണ്ടിക്കാട്ടി. 

ഒരു വർഷം നീണ്ട നിന്ന അന്വേഷങ്ങൾക്ക്​ ശേഷമാണ്​ ഗൂഗിളി​നെതിരെ പിഴ ചുമത്താൻ യൂറോപ്യൻ കമീഷൻ തീരുമാനിച്ചത്​. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഗൂഗിളിനെതിരായ അന്വേഷണങ്ങൾക്ക്​ യൂറോപ്യൻ കമീഷൻ തുടക്കം കുറിച്ചത്​. എന്നാൽ പിഴ ശിക്ഷക്കെതിരെ അപപീൽ പോകുമെന്ന്​ ഗൂഗിൾ വ്യക്​തമാക്കി

Tags:    
News Summary - Google hit by record-breaking €2.4bn fine from EU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.