ഗൂഗിൾ ഗ്ലാസ്​ വീണ്ടുമെത്തുന്നു

ഗൂഗിളി​​െൻറ സ്വപ്​ന ഉൽപന്നങ്ങളിലൊന്നായിരുന്ന ഗൂഗിൾ ഗ്ലാസ് വീണ്ടും വിപണിയിലെത്തുന്നു​. നിരവധി ഗവേഷണങ്ങൾക് കും പരീക്ഷണങ്ങൾക്കുമൊടുവിൽ വർഷങ്ങൾക്ക്​ മുമ്പ്​ ഗ്ലാസിനെ കമ്പനി പുറത്തിറക്കിയെങ്കിലും ഉൽപന്നത്തിന്​ അധിക ആയുസ്​ ഉണ്ടായിരുന്നില്ല. പല രാജ്യങ്ങളും സുരക്ഷയെ സംബന്ധിച്ച്​ ആശങ്കകൾ ഉയർത്തിയതും മറ്റ്​ ചില പ്രശ്​നങ്ങളും അന്ന്​ ഗ്ലാസി​​െൻറ ചരമക്കുറിപ്പെഴുതി. ഇക്കുറി ഗൂഗിൾ ഗ്ലാസി​​െൻറ രണ്ടാം പതിപ്പ്​ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ കമ്പനി.

ഗൂഗിൾ ഗ്ലാസ്​ എഡിഷൻ 2 എന്ന പേരിലാവും ഉൽപന്നം വീണ്ടും അവതരിക്കുക. നിലവിൽ ഉൽപന്നത്തി​​െൻറ പരീക്ഷണങ്ങൾ കമ്പനി നടത്തുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഒന്നാം ജനറേഷൻ ഗ്ലാസിന്​ സമാനമാണ്​ രണ്ടാം പതിപ്പും. സ്​നാപ്​ഡ്രാഗൺ എക്​സ്​.ആർ1 ചിപ്പി​​െൻറ കരുത്തിലാണ്​ ഗ്ലാസ്​ പുറത്തിറങ്ങുക. 3 ജി.ബി റാമും 860 എം.എച്ച്​ ബാറ്ററിയും ഉണ്ടാവും. ടൈപ്പ്​ സി പോർട്ട്​ ഉപയോഗിച്ചുള്ള ഫാസ്​റ്റ്​ ചാർജിങ്ങിനെയും ഗൂഗിൾ ഗ്ലാസ്​ പിന്തുണക്കും.

ഏകദേശം 999 ഡോളറിന്​ ഗൂഗിൾ ഗ്ലാസി​​െൻറ രണ്ടാം പതിപ്പ്​ വിപണിയിലെത്തിക്കാനാണ്​ കമ്പനിയുടെ നീക്കം. എങ്കിലും ഗ്ലാസ്​ എപ്പോൾ വിപണിയിലെത്തിക്കുമെന്ന കാര്യത്തിൽ ഗൂഗിൾ ഉറപ്പുകളൊന്നും നൽകുന്നില്ല.

Tags:    
News Summary - The Google Glass 2 Is A Step Closer To Mainstream Reality-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.