ഗൂഗിളിന്​ 500 കോടി ഡോളർ പിഴ

ബ്രസൽസ്​: ടെക്​ ഭീമനായ ഗൂഗിളിന്​ യുറോപ്യൻ യൂനിയൻ വൻ പിഴ ചുമത്തി. വിശ്വാസ ലംഘനം നടത്തിയതിനാണ്​ ഗുഗിളിന് 500 കോടി ഡോളർ പിഴശിക്ഷ യൂറോപ്യൻ യൂനിയൻ വിധിച്ചത്​. 

ആൻഡ്രോയിഡ്​ വിപണിയിലെ ആധിപത്യം വിപണിയിലെ മറ്റുള്ളവരെ മറികടക്കാൻ ശ്രമിച്ചുവെന്നാണ്​ ആരോപണത്തിലാണ്​ യുറോപ്യൻ യൂനിയൻ ഗൂഗിളിനെതിരെ നടപടിയെടുത്തിരിക്കുന്നത്​. ആൻഡ്രോയിഡ്​ വഴി സ്വന്തം ആപുകൾ ഇൻസ്​റ്റാൾ ചെയ്യാൻ നിർബന്ധിച്ചുവെന്നാണ്​ ഗൂഗിളിനെതിരായ പ്രധാനമായ ആരോപണം. ഉദാഹരണമായി പ്ലേ സ്​റ്റോർ ഉപയോഗിക്കണമെങ്കിൽ ഗൂഗിളി​​​​െൻറ തന്നെ സെർച്ച്​ എൻജിനും ബ്രൗസർ ആപും നിർബന്ധമായും ഇൻസ്​റ്റാൾ ചെയ്​തിരിക്കണം. ഇത്തരത്തിൽ വിപണിയിലെ ആധിപത്യം ഉപയോഗിച്ച്​ സ്വന്തം ആപുകൾ ഗൂഗിൾ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

കണക്കുകളനുസരിച്ച്​ ലോകത്തെ മൊബൈൽ ഫോണുകളിൽ 76.99 ശതമാനത്തിലും ഉപയോഗിക്കുന്നത്​ ആൻഡ്രോയിഡ്​ സോഫ്​റ്റ്​വെയറാണ്​. ​18.91 ശതമാനം ആളുകൾ ​ആപ്പിളി​​​​െൻറ ​െഎ.ഒ.എസ്​ സോഫ്​റ്റ്​വെയർ ഉപയോഗിക്കുന്നു. 0.47 ശതമാനം പേർ മാത്രമാണ്​ വിൻഡോസ്​ ​സോഫ്​റ്റ്​വെയർ ഉപയോഗിക്കുന്നത്​.

Tags:    
News Summary - Google fined £3.8BILLION by the EU – and it’ll take just 14 days to pay off-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.