മധുരപലഹാരങ്ങളുടെ പേര്​ ഗൂഗ്​ൾ ഉപേക്ഷിക്കുന്നു; പുതിയത്​ ‘ആൻഡ്രോയിഡ്​ 10’

ഗൂഗ്​ളി​​െൻറ ആൻഡ്രോയിഡ് ഓപ്പറേറ്റിങ്​​ സിസ്​റ്റത്തി​​െൻറ പുതു പതിപ്പുകളുടെ പേരുകൾ ഇനി​ മധുരപലഹാരങ്ങളുടേ തല്ല. ആൻഡ്രോയിഡ്​ 10 എന്നായിരിക്കും പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റത്തി​​െൻറ പേര്​. ഗൂഗ്​ൾ ഔദ്യോഗിക ബ്ലോഗിലൂട െയാണ്​ ഇക്കാര്യം അറിയിച്ചത്​​. ഇനി വരുന്ന ഓപ്പറേറ്റിങ്​ സിസ്​റ്റത്തിനും ഈ രീതിയിൽ നമ്പറുകളായിരിക്കും നൽകുക.

പുതിയ ലോഗോയുമായിട്ടാണ്​ ആൻഡ്രോയിഡ്​ 10​​െൻറ വരവ്​. ലോഗോ മാറ്റങ്ങളോടെ ആഴ്​ചകൾക്കുള്ളിൽ ആൻഡ്രോയിഡ്​ 10നെ ഗൂഗ്​ൾ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

അടുത്ത വർഷം പുറത്തിറക്കുന്ന ഗൂഗ്​ളി​​െൻറ പതിപ്പിന് ആൻഡ്രോയിഡ്​ 11 എന്നായിരിക്കും പേര്​. ആൻഡ്രോയിഡി​​െൻറ ആദ്യ പതിപ്പ്​ 1.5ന്​ കപ്പ്​കേക്ക്​ എന്നായിരുന്നു പേര്​. പിന്നീട്​ വന്ന പതിപ്പുകൾക്ക്​ ഡോണട്ട്​, എക്ലയർ, ജിഞ്ചർബ്രെഡ്​, ഐസ്​ക്രീംസാൻഡ്​വിറ്റ്​ തുടങ്ങിയ മധുപലഹാരങ്ങളുടെ പേരുകളാണ്​ നൽകിയത്​​.

Tags:    
News Summary - Google deserts desserts: Android Q-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.