Posted On
date_range Updated On
date_range വർഷങ്ങൾക്ക് മുേമ്പ കൈകഴുകുന്നതിൻെറ പ്രാധാന്യം ലോകത്തെ അറിയിച്ച ഡോക്ടർക്ക് ഗൂഗ്ൾ ഡൂഡിലിൻെറ ആദരം
ന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് പടർന്നുപിടിക്കുേമ്പാൾ രോഗത്തെ അകറ്റി നിർത്താനുള്ള പ്രധാനമാർഗം കൈകൾ വൃത്തിയായി കഴുകുക എന്നതു മാത്രമാണ്. കൈകഴുകുന്നതിൻെറ പ്രാധാന്യം വർഷങ്ങൾക്ക് മുേമ്പ പഠിപ്പിച്ചു തന്ന ശാസ്ത്രജ്ഞനെ ഓർമിപ്പിക്കുകയാണ് ഗൂഗ്ൾ ഡൂഡിൽ.
കോവിഡ് ലോകമെമ്പാടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൈകഴുകുന്നതിൻെറ പ്രാധാന്യം ആദ്യം മനസിലാക്കിതന്ന ഡോ. ഇഗ്നാസ് സാമ്മൽവെയ്സിനെ ഗൂഗ്ൾ ഡൂഡിൽ ഓർക്കുന്നു -എന്ന് ഗൂഗ്ൾ ട്വിറ്ററിൽ കുറിച്ചു.
ശാസ്ത്രീയമായി എങ്ങനെ കൈകഴുകാമെന്ന് ആദ്യമായി ലോകത്തെ പഠിപ്പിച്ച ശാസ്ത്രജ്ഞനാണ് ഇഗ്നസ് സാമ്മൽവെയ്സ്. ശാസ്ത്രീയമായി കൈകഴുകുന്നതിൻെറ വിവിധ ഘട്ടങ്ങളാണ് ഗൂഗ്ൾ ഡൂഡിലിൽ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.