ബീജിങ്: െചെനയുടെ പിടിവാശിക്ക് മുമ്പിൽ മുട്ടുമടക്കി ഗൂഗിൾ. ചൈനയുടെ സെൻസർഷിപ്പ് നയങ്ങൾക്ക് അനുസരിച്ചുള്ള സെർച്ച് എൻജിന് ഗൂഗിൾ രൂപം നൽകാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. സെൻസർ നയങ്ങളിൽ പ്രതിഷേധിച്ച് എട്ട് വർഷം മുമ്പ് ഗൂഗിൾ ചൈന വിട്ടിരുന്നു. എന്നാൽ, പുതിയ സാഹചര്യങ്ങളിൽ ചൈനയിലേക്ക് രണ്ടാം വരവ് നടത്താൻ ഗൂഗിൾ ഒരുക്കം നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
ഡ്രാഗൺ ഫ്ലെ എന്ന കോഡ് നാമത്തിൽ ചൈനക്കായി പ്രത്യേക സേർച്ച് എൻജിൻ വികസിപ്പിക്കാനുള്ള നയങ്ങളുമായി ഗൂഗിൾ മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ചൈനയിലെ സെക്യൂരിറ്റി ഡെയ്ലി എന്ന ദിനപത്രം വാർത്ത നിഷേധിച്ചിട്ടുണ്ട്. ഗൂഗിൾ ട്രാൻസ്ലേറ്റ്, ഫയൽസ് ഗോ തുടങ്ങിയ ആപുകൾ ഇപ്പോൾ തന്നെ ചൈനയിൽ നൽകുന്നുണ്ടെന്ന് ഗൂഗിൾ പ്രതിനിധി പ്രതികരിച്ചു. ഭാവിയിൽ ചൈനയിൽ ചില പദ്ധതികൾ ഗൂഗിൾ അവതരിപ്പിക്കുമെന്ന് പറഞ്ഞുവെങ്കിലും അത് എന്തെന്ന് വ്യക്തമാക്കാൻ തയാറായില്ല.
മനുഷ്യാവകാശം, ജനാധിപത്യം, മതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് റിസൾട്ടുകളൊന്നും നൽകാത്തതായിരിക്കും ഗൂഗിളിെൻറ പുതിയ സേർച്ച് എൻജിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.